Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
"മേരാ യേ ഗീത് യാദ് രഖ്‌നാ...", അനശ്വര ഗായകൻ ബപ്പി ലാഹിരി അന്തരിച്ചു

February 16, 2022

February 16, 2022

ന്യൂ ഡൽഹി : ഇന്ത്യൻ ചലച്ചിത്രഗാനചരിത്രത്തിലെ എക്കാലത്തെയും വലിയ ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച ബപ്പി ലാഹിരി അന്തരിച്ചു. നെഞ്ചിലെ അണുബാധയെ തുടർന്ന് മുബൈയിലെ ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. 69 വയസായിരുന്നു. അമിതാഭ് ബച്ചൻ, അജയ് ദേവ്ഗൺ, മിഥുൻ ചക്രവർത്തി തുടങ്ങിയ നായകന്മാർക്കായി നിരവധി ഗാനങ്ങളാലപിച്ച ബപ്പി സംഗീതസംവിധാനത്തിലും മികവ് പുലർത്തിയിരുന്നു. 

1980-90 കാലഘട്ടത്തിൽ, ഡിസ്കോ സംഗീതത്തിന്റെ മായികലോകത്തേക്ക് ഇന്ത്യൻ സംഗീതാസ്വാദകരെ കൈപിടിച്ചുയർത്തിയ ബപ്പി, സ്വർണചെയിനുകൾ അണിഞ്ഞായിരുന്നു വേദികളിൽ പ്രത്യക്ഷപ്പെടാറ്. ചൽത്തേ ചൽത്തേ, ഡിസ്ക്കോ ഡാൻസർ, ശറാബി തുടങ്ങിയവയാണ് ചിട്ടപ്പെടുത്തിയ ഗാനങ്ങളിൽ ഏറ്റവും പ്രശസ്തം. ബപ്പിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. നിരവധി ബോളിബുഡ് താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ബപ്പിയുടെ വിയോഗത്തിൽ അഗാധദുഃഖം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ചതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതെന്നും, ഒരുമാസത്തോളം ആശുപത്രിയിൽ ചിലവഴിച്ചതിന് ശേഷം തിങ്കളാഴ്ച്ച വീട്ടിലേക്ക് മടങ്ങുകയും, ചൊവ്വാഴ്ച്ച തന്നെ വീണ്ടും ആശുപത്രിയിൽ എത്തിച്ചതിന് ശേഷം, രാത്രിയോടെയാണ് മരണപ്പെട്ടതെന്നും ഇന്ത്യൻ പ്രസ്സ് ട്രസ്റ്റ് അറിയിച്ചു.


Latest Related News