Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ പ്രമുഖ ഇന്ത്യൻ വ്യവസായിയും ഇന്ത്യൻ സ്പോർട്സ് സെന്റർ മുൻ ചെയർമാനുമായിരുന്ന എം.എസ് ബുഹാരി നിര്യാതനായി 

December 22, 2020

December 22, 2020

ദോഹ : ഖത്തറിലെ പ്രമുഖ ഇന്ത്യൻ വ്യവസായിയും ഇന്ത്യൻ സമൂഹത്തിനിടയിൽ അറിയപ്പെടുന്ന പൊതുപ്രവർത്തകനുമായിരുന്ന എം.എസ്.ബുഹാരി നിര്യാതനായി.ഭോപാൽ സ്വദേശിയായ ബുഹാരി കഴിഞ്ഞ 30 വർഷമായി ഖത്തറിൽ പ്രവാസ ജീവിതം നയിച്ച് വരികയായിരുന്നു.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലായിരുന്നു.ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.കായികമേഖലയിലെ മുഖ്യ സംഘാടകനും  ഇന്ത്യൻ എംബസിക്ക് കീഴിലെ  ഇന്ത്യൻ സ്പോർട്സ് സെന്റർ ചെയർമാനായിരുന്നു.

ഖത്തറിൽ നിരവധി സ്ഥാപനങ്ങളുടെ ഉടമായ അദ്ദേഹം എച്.പി ഇൻഡസ്ട്രീസ്,ഹെങ്കൽ പൊളിബിറ്റ് ഇൻഡസ്ട്രീസ്,സാറ്റ്‌കോ ഇന്റർനാഷണൽ എന്നീ കമ്പനികളുടെ മാനേജിങ് ഡയറക്റ്ററും ചോയിസ് ഗ്രൂപ്പ് ചെയർമാനുമായിരുന്നു. ഖത്തറിലെ നിരവധി സാംസ്കാരിക അസോസിയേഷനുകളുടെ ചെയർമാനും രക്ഷാധികാരിയുമാണ്.മജ്‌ലിസ് ഫറോഗ് ഇ ഉറുദു അദാബ്, എഎംയു പൂർവവിദ്യാർഥി സംഘടന, ബാസ്ം ഇ ഉറുദു, ബസ്ം ഇ സദാഫ് തുടങ്ങിയ സംഘടനകൾക്ക് നേതൃത്വം നൽകിയിരുന്നു.  

ഇന്ത്യൻ സംസ്കാരത്തെയും ഭാഷയെയും പ്രോത്സാഹിപ്പിക്കുന്നതിനായി നിരന്തരം പ്രയത്നിച്ച ബുഹാരി ഉറുദു ഭാഷ പ്രചരിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമാക്കി ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്കിടയിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു.ഖത്തറിന് പുറമെ ഇന്ത്യയിലും യു.കെയിലും നിരവധി ഉറുദു ഭാഷാ സെമിനാറുകളും'മുഷായിര'കളും സംഘടിപ്പിച്ചിട്ടുണ്ട്.ദോഹയിലെ ബിർള,ഐഡിയൽ സ്‌കൂളുകളുടെ ലൈഫ് ടൈം അംഗമാണ്.

ഭാരത് ഗൗരവ്,ഭാരത് ശിരോമണി,ഭാരത് സമ്മാൻ,എൻ.ആർ.ഐ അച്ചീവ്ഴ്സ് എക്സലൻസ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്. 

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

00974 66200167 

 


Latest Related News