Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഹിജാബ് വിവാദം, അന്താരാഷ്ട്ര മുസ്‌ലിം സംഘടനയ്ക്ക് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി

February 16, 2022

February 16, 2022

ഡൽഹി : കർണ്ണാടകയിൽ ഹിജാബിന് നിരോധനം ഏർപ്പെടുത്തിയ വിഷയത്തിൽ ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സി നടത്തിയ പരാമർശങ്ങൾക്ക് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി. ഇന്ത്യയിൽ നടക്കുന്ന ഭരണഘടനാ സംബന്ധമായ വിഷയങ്ങൾ അതത് സ്ഥാപനങ്ങൾ തന്നെ പരിഹരിക്കുമെന്നും, മറ്റ് രാജ്യങ്ങൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും വിദേശകാര്യവക്താവ് അരിതം ബഗച്ചി അഭിപ്രായപ്പെട്ടു. 

തെറ്റായ, അപക്വമായ പരാമർശങ്ങളാണ് സംഘടന നടത്തിയതെന്നും ബഗച്ചി ആരോപിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് വസ്ത്രധാരണത്തിന് വിലക്കേർപ്പെടുത്തിയ നടപടി ഗുരുതരമായ മനുഷ്യാവകാശ ലംഘനം ആണെന്നും, യു.എൻ മനുഷ്യാവകാശ കൗൺസിൽ അടക്കമുള്ള അന്താരാഷ്ട്ര സമൂഹം വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്നുമായിരുന്നു. ഒ.ഐ.സി യുടെ പ്രസ്താവന. അതേസമയം, ഒ.ഐ.സി. യുടെ വർഗീയ അജണ്ട ഇന്ത്യയിൽ നടപ്പിലാക്കാൻ ശ്രമിക്കരുതെന്നും, ഇന്ത്യയുടെ കാര്യങ്ങൾ നോക്കാൻ ഇന്ത്യക്ക് അറിയാമെന്നുമാണ് ബഗച്ചി മറുപടി നൽകിയത്.


Latest Related News