Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കാൻ ഫിലിം ഫെസ്റ്റിവലിൽ നോമിനി, ഖത്തർ മലയാളി നിർമിച്ച 'ഡോഗ് ബ്രദേഴ്സ്' രാജ്യാന്തര പുരസ്‌കാരങ്ങളുടെ നിറവിൽ

July 22, 2021

July 22, 2021

അൻവർ പാലേരി 
ദോഹ : ഖത്തർ ടെലിവിഷനിൽ കാമറാമാനായ തിരുവനന്തപുരം സ്വദേശി ഗോപകുമാർ ജി നായർ നിർമിച്ച ഹ്രസ്വ ചിത്രം  'ഡോഗ് ബ്രദർസ് '  രാജ്യാന്തര മേളകളിൽ ശ്രദ്ധയേമാകുന്നു. ചലച്ചിത്ര സംവിധായകൻ വിശ്വൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത 'ഡോഗ് ബ്രദർസ് ' എന്ന ചിത്രമാണ് നിരവധി രാജ്യാന്തര അംഗീകാരങ്ങൾക്ക് പിന്നാലെ കാൻ വേൾഡ് ഫിലിം ഫെസ്റ്റിവിലിലിലും  നോമിനിയായി തെരെഞ്ഞുടുക്കപ്പെട്ടത്.പാലക്കാടൻ ഗ്രാമത്തിലെ രണ്ട് സഹോദരങ്ങളും രണ്ട് നായ്ക്കുട്ടികളും തമ്മിലുള്ള സൗഹൃദത്തിലൂടെ അട്ടപ്പാടിയിൽ ദാരുണമായി കൊലചെയ്യപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കഥ പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നേരത്തെ കൽക്കട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ അച്ചീവമെന്റ് അവാർഡും ബെർലിൻ ഫിലിം ഫെസ്റ്റിവിലിൽ ഒഫീഷ്യൽ സെലെക്ഷനും ചിത്രത്തിന് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോകസിനിമയുടെ പരമോന്നത വേദികളിലൊന്നായ കാൻ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം നോമിനിയായി പരിഗണിക്കപ്പെട്ടത്. ഒരു കൊച്ചു ഗ്രാമത്തിലെ ഗ്രാമത്തിലെ ഒരു സംഘം കുട്ടികളാണ് ചിത്രത്തിലെ മുഖ്യ വേഷം ചെയ്തിരിക്കുന്നത്, കൂടാതെ ചലച്ചിത്ര താരം പ്രതാപൻ കെ എസ്, നാടൻ പാട്ട് കലാകാരി വസന്ത പഴയന്നൂർ എന്നിവരും ചിത്രത്തിൽ അഭിനിയിച്ചിട്ടുണ്ട്. 

2004 മുതൽ ടെലിവിഷനിൽ സീനിയർ കാമറാമാനാണ് ഗോപകുമാർ ജി നായർ.ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് വിജേഷ് കാപ്പാറ ആണ്.

ചിത്രത്തിൻറെ ട്രീസർ കാണാം -

 'ഡോഗ് ബ്രദർസ് '

 


Latest Related News