Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിനും ഇന്ത്യക്കുമിടയിൽ ഭിന്നിപ്പുണ്ടാക്കാൻ സമൂഹമാധ്യമങ്ങളിൽ ശ്രമം നടക്കുന്നതായി ഇന്ത്യൻ എംബസി

September 29, 2021

September 29, 2021

ദോഹ: സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തി ഇന്ത്യക്കും ഖത്തറിനുമിടയിലെ സൗഹൃദ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ചില  ശ്രമങ്ങൾ നടക്കുന്നതായി ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.ഇത്തരം ശക്തികളെ കരുതിയിരിക്കണമെന്നും അവരുടെ വലയിൽ വീഴരുതെന്നും എംബസി അറിയിച്ചു. ട്വിറ്റെർ അക്കൗണ്ടിൽ അറബിയിൽ നടത്തിയ ട്വീറ്റിലാണ് എംബസ്സി ഇക്കര്യം പറഞ്ഞത്.

"ഇന്ത്യയെക്കുറിച്ചു തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് സൗഹൃദ രാജ്യങ്ങളായ ഇന്ത്യയും ഖത്തറും തമ്മിൽ ഭിന്നിപ്പുണ്ടാക്കാനും വിദ്വേഷം പരത്താനും സമൂഹ മാധ്യമങ്ങളിൽ നീചമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. സൂക്ഷിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. വ്യാജ അക്കൗണ്ടുകളും തെറ്റായ പ്രചാരണങ്ങളും കെട്ടിച്ചമച്ച വിഡിയോകളും വിശ്വസിക്കരുത്," എംബസി ട്വീറ്റ് ചെയ്തു.

എല്ലാ ഇന്ത്യക്കാരും ഐക്യവും സമാധാനവും നിലനിർത്തണമെന്നും എംബസി അഭ്യർത്ഥിച്ചു.ഇംഗ്ലീഷിലും എംബസി ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. 

 


Latest Related News