September 05, 2019
September 05, 2019
ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾക്കുള്ള പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുന്നു.സാധാരണ ദിവസങ്ങളിലെ പ്രവർത്തന സമയം രാവിലെ 9 മുതൽ 5.30 വരെയായിരിക്കും.1:00 മുതൽ 1:30 വരെ ഉച്ചഭക്ഷണത്തിനുള്ള സമയമാണ്.കോൺസുലാർ സേവനങ്ങൾ രാവിലെ 9:15 മുതൽ 12:30 വരെ.ഈ സമയത്ത് അപേക്ഷകൾ സമർപ്പിക്കാം.
വൈകീട്ട് 4:00 മുതൽ 5:30 വരെയാണ് രേഖകൾ തിരികെ വാങ്ങാനുള്ള സമയം. സെപ്തംബർ 8 ഞായറാഴ്ച മുതൽ പുതിയ പ്രവർത്തന സമയം നിലവിൽ വരുമെന്ന് ഇന്ത്യൻ എംബസി ട്വിറ്ററിൽ അറിയിച്ചു.