Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
'ഹലാൽ മാംസമേ ഭക്ഷിക്കാവൂ' , ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നിർദ്ദേശവുമായി ബിസിസിഐ

November 23, 2021

November 23, 2021

ഡൽഹി : ഹലാൽ ഭക്ഷണത്തെ ചൊല്ലിയുള്ള നിരവധി വിവാദങ്ങൾ കേരളത്തിൽ അരങ്ങേറിയിട്ടുണ്ട്. നോൺ ഹലാൽ ബോർഡ് വെച്ച ഹോട്ടലും മറ്റും മലയാളികൾക്കിടയിൽ വലിയ ചർച്ചാ വിഷയം ആയിരുന്നു. കേരളത്തിന്‌ പുറത്തും ഹലാൽ ഭക്ഷണത്തെ ചൊല്ലി ചർച്ചകൾ അരങ്ങേറാറുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ പ്രസ്താവനയാണ് നിലവിൽ ഉത്തരേന്ത്യയിലെ ചർച്ചാവിഷയം. ഹലാൽ രീതിയിൽ അറുത്ത മാംസം മാത്രമേ ഭക്ഷിക്കാവൂ എന്ന് ഇന്ത്യൻ ടീം അംഗങ്ങളോട് ബിസിസിഐ നിർദേശിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ടീമിന്റെ ഫിറ്റ്നസ് സംരക്ഷിക്കാൻ വേണ്ടി നൽകിയ പുതിയ മാർഗനിർദ്ദേശങ്ങളിലാണ് ഹലാൽ ഭക്ഷണവും ഇടംപിടിച്ചത്. പന്നി, ബീഫ് തുടങ്ങിയ മാംസങ്ങൾ കഴിക്കരുത് എന്നും ബിസിസിഐ നിർദ്ദേശിച്ചു. അതേസമയം, ബിസിസിഐയുടെ നടപടിയിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തിയത്. ഹിന്ദു മതത്തെ അവഹേളിക്കാനും, ഹലാൽ ഭക്ഷണത്തിന് പ്രചാരം നൽകാനുമാണ് ബിസിസിഐയുടെ നീക്കം എന്നാണ് ഒരുകൂട്ടർ ആരോപിക്കുന്നത്. 


Latest Related News