Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യൻ കമ്യുണിറ്റി ഫെസ്റ്റിവൽ 'പാസ്സേജ് റ്റു ഇന്ത്യ' ജനുവരി രണ്ടാംവാരം മിയാ പാർക്കിൽ 

December 23, 2019

December 23, 2019

ദോഹ : ഇന്ത്യൻ എംബസിക്ക് കീഴിലെ ഇന്ത്യൻ കൾചറൽ സെന്റർ 'പാസേജ് റ്റു ഇന്ത്യ' എന്ന പേരിൽ മ്യുസിയം ഓഫ് ഇസ്‌ലാമിക് ആർട്സ് പാർക്കിൽ(മിയ പാർക്ക്) ഇന്ത്യൻ കമ്യുണിറ്റി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ജനുവരി 16,17 തിയ്യതികളിൽ രണ്ടു ദിവസങ്ങളിലായാണ് ഫെസ്റ്റിവൽ നടക്കുക. ദീർഘകാലമായി ഖത്തറിന്റെ വളർച്ചയിൽ പങ്കാളികളാകുന്ന ഇന്ത്യൻ സമൂഹത്തെ അഭിനന്ദിക്കുന്നതിനുള്ള അവസരമായാണ് ഫെസ്റ്റിവലിനെ കാണുന്നതെന്ന് മിയാ പാർക്ക് ലേർണിംഗ് ആൻഡ് ഔട്റീച് ഡെപ്യുട്ടി ഡയറക്റ്റർ  സാലെം അബ്ദുല്ല അൽ അസ്വാദ് പറഞ്ഞു. ഐസിസി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠൻ,ജനറൽ സെക്രട്ടറി സീനു പിള്ള,നയൻ വാഗ്, കൾചറൽ വിഭാഗം കോ ഓർഡിനേറ്റർ നിർമലാ ഷൺമുഖ പാണ്ഡ്യൻ എന്നിവരും മിയാ പാർക്കിന്റെ മറ്റു പ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം നടന്ന 'പാസേജ് റ്റു ഇന്ത്യ' പ്രദർശനം  പതിനായിരത്തോളം പേർ സന്ദർശിച്ചിരുന്നു. 

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടുള്ള കലാ-സാംസ്കാരിക പരിപാടികളും പ്രദർശനങ്ങളും നിരവധി സ്റ്റാളുകളും ഫെസ്റ്റിവൽ നഗരിയിൽ ഉണ്ടാവും. 


Latest Related News