Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ ദോഹയിൽ,ഇന്ത്യൻ കോഫീഹൗസിൽ നടിക്കൊപ്പം ഫോട്ടോയെടുക്കാൻ നിങ്ങൾക്കും അവസരം

September 10, 2022

September 10, 2022

അൻവർ പാലേരി 

ദോഹ : ഖത്തറിലെ ഭക്ഷണപ്രിയരുടെ ഇഷ്ടകേന്ദ്രമായിരുന്ന ഇന്ത്യൻ കോഫീ ഹൗസ് നവീകരണം പൂർത്തിയാക്കി വീണ്ടും തുറക്കുന്നു.സെപ്തംബർ 16 വെള്ളിയാഴ്‌ച രാത്രി 8 മണിക്ക് നടക്കുന്ന ചടങ്ങിൽ നടി മഞ്ജുവാര്യർ മുഖ്യാതിഥിയായി പങ്കെടുക്കും.നടനും അവതാരകനുമായ മിഥുൻ രമേശ് ചടങ്ങിൽ പങ്കെടുക്കും.

ഉൽഘാടന ദിവസം ഉച്ചക്ക് 12 മുതൽ 3 മണി വരെ റീജൻസി ഹാളിൽ നടക്കുന്ന ഓണസദ്യയിലും ഓണാഘോഷ പരിപാടികളിലും താരങ്ങൾ പങ്കെടുക്കും.ഖത്തറിലെ കലാകാരൻമാർ അണിനിരക്കുന്ന പരിപാടിയിൽ ഓണപ്പകിട്ടിന്റെ താളമേളങ്ങൾക്കൊപ്പം 28 ഓളം  വിഭവങ്ങളോട് കൂടിയ കേരളത്തിന്റെ പരമ്പരാഗത ഓണസദ്യയും വേറിട്ട അനുഭവമാകുമെന്ന് മാനേജ്‌മെന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മുഖ്യാതിഥിയാവുന്ന പരിപാടിയിലേക്കുള്ള പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും.

ഒറ്റയാൾ പ്രവേശനത്തിന് 200 റിയാലും നാല് പേർക്കുള്ള ഫാമിലി ടിക്കറ്റിന് 600 റിയാലുമാണ് ടിക്കറ്റ് നിരക്ക്.ഫരീജ് അബ്ദുൽ അസീസിലെ ഇന്ത്യൻ കോഫീ ഹൗസിൽ നിന്ന് ടിക്കറ്റുകൾ നേരിട്ട് വാങ്ങാവുന്നതാണ്.ടിക്കറ്റുകൾ ഹോം ഡെലിവറിയായി ലഭിക്കാനുള്ള നമ്പറുകൾ : 4444 0902 / 4444 0903 / 5509 4364.

Qtickets വഴിയും ടിക്കറ്റുകൾ സ്വന്തമാക്കാൻ അവസരമുണ്ട്.

ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർക്കൊപ്പം ഒരു സെൽഫി, പാചകമത്സരത്തിൽ പങ്കെടുത്ത് വിജയിയാവാം 

റീ ഓപ്പണിങ്ങിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന പാചകമത്സരത്തിൽ വിജയിക്കുന്നവർക്ക് മഞ്ജുവാര്യർ പുരസ്‌കാരം സമ്മാനിക്കും.സെപ്തംബർ 12 ന് മുമ്പ്  പാചകക്കുറിപ്പുകൾ അയക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇരുപതു പേർക്കായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാവുക.തെരഞ്ഞെടുക്കപ്പെടുന്ന 20 പേരും നേരത്തെ അയച്ച പാചകക്കുറിപ്പിലെ വിഭവങ്ങൾ തയാറാക്കി സെപ്തംബർ 13 വ്യാഴാഴ്ച ഫരീജ് അബ്ദുൽ അസീസിലെ ഇന്ത്യൻ കോഫീ ഹൗസിലെത്തി എൻട്രികൾ സമർപ്പിക്കണം.ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു പേർക്ക് മഞ്ജുവാര്യർ സമ്മാനം നൽകും.ഇതോടൊപ്പം,മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  ഇരുപത് പേർക്കും നടിക്കൊപ്പം സെൽഫിയെടുക്കാനും അവസരമുണ്ടാകും.

വാർത്താ സമ്മേളനത്തിൽ കാൻ ഇന്റർനാഷണൽ ഗ്രൂപ് സി.ഇ.ഒ അഹമ്മദ് കെ.ടി,പ്രോഗ്രാം കമ്മറ്റി ചെയർപേഴ്‌സൺ അൽക്ക മീര സണ്ണി,ഇന്ത്യൻ കോഫീ ഹൌസ് റെസ്റ്റോറന്റ് ഓപ്പറേഷൻസ്  മാനേജർ നാരായണൻ സി,മാനേജർ അനീഷ് മോൻ,കസ്റ്റമർകെയർ മാനേജർ സൗമ്യ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News