Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യൻ രൂപ തകർച്ചയിൽ തന്നെ,ഖത്തർ റിയാലിന്റെ വിനിമയ നിരക്ക് 20 രൂപ 60 പൈസയിലെത്തി

December 09, 2021

December 09, 2021

അൻവർ പാലേരി 

ദോഹ : ഇന്ത്യൻ രൂപയുടെ മൂല്യം രണ്ടു മാസത്തെ ഏറ്റവും വലിയ തകർച്ചയിലെത്തിയതോടെ ഖത്തർ റിയാലിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഒരു റിയാലിന് 20.60 ക്ക് മുകളിലെത്തി.ഖത്തറിലെ വിവിധ ധന വിനിമയ സ്ഥാപനങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി 20 രൂപ 50 പൈസക്ക് മുകളിലാണ് നിരക്ക്.ഇന്ന് വൈകീട്ട് വരെ സിറ്റി എക്സ്ചേഞ്ചിന്റെ മൊബൈൽ ആപ് വഴി പണമയക്കുന്നവർക്ക് ഒരു റിയാലിന് 20 രൂപ 60 പൈസയായിരുന്നു വിനിമയ നിരക്ക്.വിപണിയിലെ ഈ നേട്ടം പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് പ്രവാസികൾ.

കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ താഴോട്ട് കുതിക്കുകയാണ്.രാജ്യാന്തര വിപണിയിൽ എണ്ണ വില വർധിച്ചതും ഓഹരി വിപണി തകർന്നതും ഡോളർ കരുത്താർജിച്ചതുമാണ് ഇന്ത്യൻ രൂപക്ക് തിരിച്ചടിയായത്.വരും ദിവസങ്ങളിലും ഇന്ത്യൻ രൂപ കൂടുതൽ ദുർബലമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News