Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മിഡിൽ ഈസ്റ്റ് ഉപഘടകം നിലവിൽ വന്നു 

October 25, 2019

October 25, 2019

ദോഹ : ജനാധിപത്യ മതേതര ആശയങ്ങളിൽ വിശ്വസിക്കുന്ന മുഴുവൻ പ്രവാസി ഇന്ത്യക്കാരെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ലക്ഷ്യമാക്കി സ്ഥാപിതമായ എഐസിസി ഉപഘടകം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കമ്മിറ്റി മിഡിൽ ഈസ്ററ്  കമ്മിറ്റികൾ നിലവിൽ വന്നു. ഐഒസി ചെയർമാൻ സാംപിട്രോഡയുടെ നിർദ്ദേശപ്രകാരം മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂരാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

ഇന്ത്യൻ സമ്പദ്ഘടനക്ക് ശക്തമായ പിന്തുണ നൽകിപ്പോരുന്ന വിദേശ ഇന്ത്യക്കാരുടെ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുക, മുഴുവൻ പ്രവാസികളെയും സാംസ്കാരിക ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി ഐഒസി ഘടകം ഗൾഫ് മേഖലയിൽ സജീവമായി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഇതിന്റെ ഭാഗമായി മുഴുവൻ സംസ്ഥാങ്ങൾക്കും സ്റ്റേറ്റ് കമ്മിറ്റികൾ രൂപീകരിക്കും . അത്തരം കമ്മിറ്റികളെ അതാത് പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റികളുമായി ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.ഐഒസി ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ഹിമാൻഷു വ്യാസ്, ഡോ.ആരതി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലായിരിക്കും സംഘടനയുടെ മേൽനോട്ടം.

ഭാരവാഹികൾ 

കെ.ഗിരീഷ്‌കുമാർ.കേരളം (പ്രസിഡണ്ട്,ഖത്തർ)

മുഹമ്മദ് മൻസൂർ,കർണാടക(പ്രസിഡണ്ട്,ബഹ്‌റൈൻ)

ഡോ.ജെ.രത്‌നകുമാർ(പ്രസിഡണ്ട്,ഒമാൻ)

അലോഷ്യസ് മാർട്ടിൻ ലസാറസ്,തമിഴ്‌നാട് (പ്രസിഡണ്ട്,കുവൈത്ത്)

അബ്ദുല്ല മഞ്ചേരി,കേരളം(പ്രസിഡണ്ട്,സൗദി അറേബ്യ)


Latest Related News