Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലേക്ക് തിരിച്ചുവരുന്നവർക്കുള്ള യാത്രാ സൗകര്യം ഉടൻ ഒരുക്കുമെന്ന് ഇന്ത്യൻ എംബസി,അതുവരെ ടിക്കറ്റ് ബുക്ക് ചെയ്യരുത്

August 06, 2020

August 06, 2020

ദോഹ: കോവിഡ് വ്യാപനത്തെ തുടർന്ന് നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് തിരിച്ചുവരുന്നതിന് പ്രത്യേക വിമാന സര്‍വീസ് ഒരുക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യൻ എംബസി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്..പുതിയ  സംവിധാനം പൂർത്തിയാകും മുമ്പ് ഖത്തറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും എംബസി മുന്നറിയിപ്പ് നൽകി. ഇക്കാര്യത്തില്‍ തീരുമാനമായാല്‍ എംബസിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി അറിയിക്കുന്നതാണെന്നും എംബസി വ്യക്തമാക്കി.

ഖത്തര്‍ പോര്‍ട്ടല്‍ വഴി മടക്ക യാത്രക്കായി അപേക്ഷിച്ച് അനുമതി ലഭിച്ചവർക്കാണ് ഖത്തറിലേക്ക് തിരിച്ചുവരാൻ കഴിയുക. വന്ദേഭാരത് വിമാനങ്ങളില്‍ നാട്ടില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് കഴിഞ്ഞ ദിവസം താൽകാലിക വിലക്ക് ഏർപെടുത്തിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News