Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
'പാസേജ് റ്റു ഇന്ത്യ', ദോഹ എം.ഐ.എ പാർക്കിൽ ഇന്ത്യൻ ഫെസ്റ്റിവൽ ഡിസംബർ 12 ന് 

November 11, 2019

November 11, 2019

ദോഹ : ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററുമായി(ഐ.സി.സി) ചേര്‍ന്ന് ഇന്ത്യന്‍ എംബസി ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. 'പാസേജ് ടു ഇന്ത്യ' എന്ന പേരിലുള്ള ഫെസ്റ്റിവലിന് മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്(എം.ഐ.എ) പാര്‍ക്കാണു വേദിയാകുന്നത്. ഡിസംബര്‍ 12ന് ആരംഭിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന ഇന്ത്യ മാര്‍ക്കറ്റിനോടനുബന്ധിച്ചാണ് മൂന്നു ദിവസത്തെ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ നടക്കുക.ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കാലാ സാംസ്കാരിക പരിപാടികൾ ഫെസ്റ്റിവലിൽ അരങ്ങേറും. ഖത്തര്‍-ഇന്ത്യ സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായാണു പരിപാടി സംഘടിപ്പിക്കുന്നത്. സീഷോര്‍ ഗ്രൂപ്പാണ് കമ്മ്യൂണിറ്റി ഫെസ്റ്റിവലിന്റെ പ്രധാന സ്പോൺസർ.

ഇന്ത്യന്‍ എംബസിയിലെ സാംസ്‌കാരിക, വിദ്യാഭ്യാസ ഫസ്റ്റ് സെക്രട്ടറി ഹേമന്ത് കുമാര്‍ ദ്വിവേതി, എം.ഐ.എ ഡെപ്യൂട്ടി ഡയരക്ടര്‍ സാലിം അബ്ദുല്‍ അല്‍അസ്‌വദ്, എം.ഐ.എ അക്കാഡമിക് പ്രോഗ്രാംസ് മേധാവി സാറാ ടോസ് എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച അന്തിമ ധാരണയിൽ എത്തിയത്. ഐ.സി.സി പ്രസിഡന്റ് മണികണ്ഠന്‍ എ.പി, ജനറല്‍ സെക്രട്ടറി സീനു പിള്ള, കള്‍ച്ചറല്‍ കോ-ഓഡിനേറ്റര്‍ നിര്‍മല ഷണ്‍മുഖ പാണ്ഡ്യന്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.


Latest Related News