Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ട്വന്റി ട്വന്റി ലോകകപ്പ്, ഇന്ത്യ ഇന്ന് ന്യൂസിലാന്റിനെതിരെ

October 31, 2021

October 31, 2021

ട്വന്റി ട്വന്റി ലോകകപ്പ് സൂപ്പർ 12 ലെ തങ്ങളുടെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. കരുത്തരായ കിവികളാണ് ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം വൈകീട്ട് 7:30 നാണ് മത്സരം.

ആദ്യമത്സരത്തിൽ പാകിസ്താനോട് തോൽവി രുചിച്ച ഇന്ത്യ ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. പാകിസ്താനോട് തോറ്റുതന്നെയാണ് സൂപ്പർ 12 ഘട്ടം ആരംഭിച്ചത് എന്നതിനാൽ രണ്ടും കൽപ്പിച്ചാണ് കിവികളും കളത്തിലിറങ്ങുക. ഇന്ന് തോൽക്കുന്ന ടീമിന് മുന്നോട്ടുള്ള പ്രയാണം തീർത്തും ദുഷ്കരമാവുമെന്നതിനാൽ വീറുറ്റ പോരാട്ടത്തിനാവും ദുബൈ സ്റ്റേഡിയം സാക്ഷ്യംവഹിക്കുക.

ആറാമത്തെ ഓപ്‌ഷനായി പന്തേൽപ്പിക്കാൻ മികച്ചൊരു ബൗളർ ടീമിൽ ഇല്ലാത്തതാണ് ഇന്ത്യ നേരിടുന്ന പ്രധാനവെല്ലുവിളി. ഏറെക്കാലമായി ബൗൾ ചെയ്യാത്ത ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ബൗളിംഗ് പരിശീലനം പുനരാരംഭിച്ചത് ഇന്ത്യക്ക് ശുഭവാർത്തയാണ്. ന്യൂസിലാന്റിനെതിരെ ജസ്പ്രീത് ബുമ്രയ്ക്ക് മികച്ച റെക്കോർഡ് ഉണ്ടെന്നതും ഇന്ത്യൻ ക്യാമ്പിൽ ആത്മവിശ്വാസമേകുന്നു. മറുവശത്ത് ബൗളിങ്ങിന്റെ കുന്തമുനയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ലോക്കി ഫെർഗൂസന്റെ അഭാവം കിവികൾക്ക് തിരിച്ചടിയാവും. കെയിൻ വില്യംസൺ, മാർട്ടിൻ ഗപ്റ്റിൽ തുടങ്ങിയ മുൻനിര ബാറ്റ്സ്മാന്മാരുടെ പരിചയസമ്പത്തിലൂടെ മത്സരം കൈപ്പിടിയിലാക്കാമെന്ന കണക്കുകൂട്ടലിലാണ് ന്യൂസിലാന്റ്. രണ്ടാം ഇന്നിങ്സിൽ ബൗളിംഗ് ദുഷ്കരമാവുമെന്നതിനാൽ ടോസ് നേടുന്ന ടീം എതിരാളികളെ ബാറ്റിംഗിനയക്കാനാണ് സാധ്യത.


Latest Related News