Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
വിമാനസർവീസുകൾ പഴയപടിയാവുന്നു, ഇന്ത്യയിൽ മാർച്ച്‌ 27 മുതൽ സാധാരണ സർവീസ് പുനരാരംഭിക്കും

March 09, 2022

March 09, 2022

 

ന്യൂ ഡൽഹി : കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച രാജ്യാന്തര വിമാനസർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി എയർ ബബിൾ വ്യവസ്ഥ ഉപയോഗിച്ച്, നിശ്ചിത ലക്ഷ്യസ്ഥാനങ്ങളിലേക്ക് മാത്രമായിരുന്നു ഇന്ത്യയിൽ നിന്നും വിമാനസർവീസുള്ളത്. ഈ വ്യവസ്ഥ മാറ്റി, സാധാരണ സർവീസ് തിരികെ കൊണ്ടുവരാനാണ് ഇന്ത്യയുടെ നീക്കം. 


എയർ ബബിൾ സർവീസുകൾ നിർത്താൻ ഇന്ത്യ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും, മൂന്നാം തരംഗവും ഒമിക്രോൺ വ്യാപനവും കാരണം ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ പ്രതിദിന കോവിഡ് കേസുകൾ താരതമ്യേന കുറവായതിനാലാണ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. പ്രവാസികൾക്ക് ഏറെ ആശ്വാസ്യകരമാവുന്ന അറിയിപ്പാണിത്.


Latest Related News