Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
പൗരത്വ ഭേദഗതിയിൽ വിയോജിപ്പ് : മലേസ്യക്കെതിരെ ഇന്ത്യ കൂടുതൽ നടപടികളിലേക്ക് 

January 15, 2020

January 15, 2020

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിലുള്ള വിയോജിപ്പ് അറിയിച്ചതിന് ഇന്ത്യ മലേസ്യക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുന്നു. മലേസ്യയിൽ നിന്നും  ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപെടുത്താനാണ് ഇന്ത്യ ആലോചിക്കുന്നത്. നേരത്തെ പാമോയില്‍ ഇറക്കുമതിയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതുകൂടാതെ ഖനിമേഖലയിലും നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാശ്മീര്‍ വിഷയത്തിലാണ് മലേസ്യ ആദ്യം ഇന്ത്യയ്‌ക്കെതിരെ രംഗത്ത് വന്നത്. പിന്നാലെ പൗരത്വ നിയമ ഭേദഗതിയിലും മലേസ്യതങ്ങളുടെ നിലപാട് അറിയിച്ചിരുന്നു.  ഇന്ത്യ എന്തെങ്കിലും തെറ്റുകള്‍ ചെയ്താല്‍ ചൂണ്ടിക്കാട്ടേണ്ടത് മലേസ്യയുടെ ആവശ്യമാണെന്നും  തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഇതെന്നും കഴിഞ്ഞ ദിവസംമലേസ്യൻ പ്രധാനമന്ത്രി മഹാതിർ  മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മലേസ്യ ഇടപെടേണ്ടതില്ലെന്നാണ് ഇന്ത്യയുടെ ഇക്കാര്യത്തിലുള്ള നിലപാട്.


Latest Related News