Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഫിഫ റാങ്കിങ്ങില്‍ രണ്ടു സ്ഥാനങ്ങൾ പിന്നോട്ടടിച്ച് ഇന്ത്യ

October 24, 2019

October 24, 2019

ന്യൂഡല്‍ഹി: ഫിഫ റാങ്കിങ്ങില്‍ പിന്നോട്ടടിച്ച് ഇന്ത്യ. ഇന്നു പുറത്തുവിട്ട റാങ്കിങ് പ്രകാരം ഇന്ത്യ രണ്ടു സ്ഥാനങ്ങൾ  പിന്നോട്ടുപോയി 106-ാം സ്ഥാനത്താണുള്ളത്.

റാങ്കിങ് പട്ടികയില്‍ വളരെ പിന്നിലുള്ള ബംഗ്ലാദേശിനെതിരെ ഈ മാസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ 1-1നു സമനില പാലിക്കേണ്ടി വന്നതാണ് ഇന്ത്യക്കു തിരിച്ചടിയായത്. 187-ാം സ്ഥാനക്കാരായ ബംഗ്ലാദേശിനെതിരെ ഇന്ത്യ മോശം പ്രകടനമാണു കാഴ്ചവച്ചത്. ഏഷ്യന്‍ ചാംപ്യന്മാരും ശക്തരുമായ ഖത്തറിനെ സെപ്റ്റംബറില്‍ നടന്ന യോഗ്യതാ മത്സരത്തിൽ മികച്ച പ്രകടനത്തിലൂടെ ഗോള്‍രഹിത സമനിലയില്‍ തളച്ചെങ്കിലും ബംഗ്ലാദേശിനെതിരായ സമനില തിരിച്ചടിയായി. ബംഗ്ലാദേശ് മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 184ലെത്തുകയും ചെയ്തിട്ടുണ്ട്.

പട്ടികയില്‍ ബെല്‍ജിയം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഫ്രാന്‍സും ബ്രസീലുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇംഗ്ലണ്ട്(നാല്), ഉറുഗ്വെ(അഞ്ച്), പോര്‍ച്ചുഗല്‍(ആറ്), ക്രൊയേഷ്യ(ഏഴ്), സ്‌പെയിന്‍(എട്ട്), അര്‍ജന്റീന(ഒന്‍പത്), കൊളംബിയ(പത്ത്) എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റു ടീമുകള്‍.
 


Latest Related News