Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ബഹ്‌റൈനോട് തോറ്റു,നാളെ ഖത്തറുമായി ഏറ്റുമുട്ടും

September 12, 2021

September 12, 2021

ജപ്പാനിലെ ചിബ പോർട്ട് അരീനയിൽ നടക്കുന്ന പുരുഷന്മാരുടെ ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ബഹ്‌റൈനോട് തോറ്റു... മുൻ ചാമ്പ്യന്മാരായ ജപ്പാൻ, റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ മുന്നിലുള്ള ഖത്തർ, ബഹ്‌റൈൻ തുടങ്ങിയവരാണ് ഗ്രൂപ്പിൽ ഒപ്പമുള്ളത്. ഓരോ ഗ്രൂപ്പിൽ നിന്നും ഒരു ടീമിന് മാത്രമേ സെമിഫൈനലിൽ ഇടം പിടിക്കാനാവൂ എന്നതിനാൽ തന്നെ ഇന്ത്യക്ക് മുന്നോട്ടുള്ള പ്രയാണം ദുഷ്കരമാവും.

ഇന്ത്യയേക്കാൾ താഴ്ന്ന റാങ്കിങ്ങിലുളള ബഹറിനോട് ഇന്ന് പരാജയം ഏറ്റുവാങ്ങിയതോടെ ക്വാർട്ടർ പ്രവേശനത്തിനുളള സാധ്യത മങ്ങി. ഇന്ത്യയുടെ റാങ്ക് 84 ആണെങ്കിൽ, ബഹറിന്റേത് 87 ആണ്. ഗ്രൂപ്പ് എയിൽ ഉൾപ്പെട്ട ഇന്ത്യക്ക് ഇനി കരുത്തരായ ഖത്തർ, മുൻ ഏഷ്യൻ ചാമ്പ്യന്മാരായ ജപ്പാൻ എന്നിവരോടാണ് ഏറ്റുമുട്ടേണ്ടത്.

ഇന്ത്യക്ക് ഇനി അടുത്ത രണ്ട് കളികളിൽ ജയിച്ചാൽ മാത്രമേ ക്വാർട്ടറിൽ പ്രവേശിക്കാൻ കഴിയൂ. ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ ഫൈനലിസ്റ്റുകൾക്ക് അടുത്ത വർഷം നടക്കുന്ന ലോക വോളിബോൾ ചാമ്പ്യൻഷിപ്പിൽ നേരിട്ട് യോഗ്യത ലഭിക്കും. 2019 ടെഹ്‌റാനിൽ നടന്ന ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എട്ടാം സ്ഥാനത്തായിരുന്നു. 

16 ടീമുകളെ നാല് ഗ്രൂപ്പാക്കി തിരിച്ചാണ് ടൂർണമെന്റ് നടക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ജേതാക്കൾ സെമിയിലേക്ക് പ്രവേശിക്കുമ്പോൾ, രണ്ടാം സ്ഥാനക്കാർക്ക് അഞ്ചുമുതൽ എട്ട് വരെയുള്ള സ്ഥാനങ്ങൾക്ക് വേണ്ടി മത്സരിക്കാം.  തിങ്കളാഴ്ച, ഖത്തറിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.


Latest Related News