Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
വീണ്ടും വലകുലുക്കി ഛേത്രി, നേപ്പാളിനെ മറികടന്ന് ഇന്ത്യ

September 05, 2021

September 05, 2021

നേപ്പാളിനെതിരായ സൗഹൃദമത്സരത്തിൽ ഇന്ത്യക്ക് വിജയം. നായകൻ സുനിൽ ഛേത്രി തന്റെ 75ആം അന്താരാഷ്ട്രഗോൾ നേടിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടീം ഇന്ത്യ വിജയതീരമണഞ്ഞത്. 

ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം ഫാറൂഖ് ചൗധരിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. അറുപത്തിരണ്ടാം മിനിറ്റിലായിരുന്നു ജംഷഡ്‌പൂർ താരത്തിന്റെ ഗോൾ. എൺപതാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പയുടെ പാസിൽ നിന്നും നായകൻ ഛേത്രി ടീമിന്റെ രണ്ടാം ഗോൾ കണ്ടെത്തി. ടി തമാങ് ആണ് 87ആം മിനിറ്റിൽ ആതിഥേയർക്കായി ഒരുഗോൾ മടക്കിയത്. കഴിഞ്ഞ ആഴ്ച്ച ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിൽ കലാശിച്ചിരുന്നു.


Latest Related News