Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഖത്തർ,പ്രത്യേക ടാസ്ക് ഫോഴ്സ് സംഘത്തെ നിയോഗിക്കും 

December 09, 2020

December 09, 2020

ദോഹ : ഇന്ത്യയിലെ വിവിധ മേഖലകളില്‍ ഖത്തര്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സ് സംഘത്തെ നിശ്ചയിക്കാന്‍ ഇന്ത്യ ഖത്തര്‍ ധാരണ. ഇന്ത്യന്‍ ഊര്‍ജ്ജമേഖലയില്‍ ഖത്തറിന് കൂടുതല്‍ സുഗമമായി നിക്ഷേപങ്ങള്‍ നടത്താന്‍ ഇതുവഴി അവസരമൊരുങ്ങും. ‌ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തര്‍ അമീറും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയ കാര്യം അറിയിച്ചത്. നിക്ഷേപ രംഗത്തെ സഹകരണം കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനായുള്ള നിര്‍ണായക ചര്‍ച്ചകള്‍ സംഭാഷണത്തിലുണ്ടായതായി എംബസി അറിയിച്ചു. ഇന്ത്യയില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി നടത്തുന്ന നിക്ഷേപനടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സ് സംഘത്തെ നിശ്ചയിക്കാന്‍ സംഭാഷണത്തില്‍ ധാരണയായി. ഇന്ത്യയിലെ ഊര്‍ജ്ജമേഖലകളില്‍ ഖത്തര്‍ നടത്തുന്ന നിക്ഷേപങ്ങള്‍ സുഗമമാക്കുകയെന്നതാകും ഈ സംഘത്തിന്‍റെ ദൗത്യം. ഇന്ത്യയിലെ ബൈജൂസ് ആപ്പില്‍ 150 മില്യന്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ ഈയിടെ ഖത്തര്‍ ഇന്‍വെസ്റ്റ്മെന‍്റ് അതോറിറ്റി തീരുമാനിച്ചിരുന്നു. അദാനി ഇലക്ട്രിസിറ്റി പ്രോജക്ടില്‍ 450 മില്യണ്‍ നിക്ഷേപം നടത്താനും ഖത്തറിന് പദ്ധതിയുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ച ശേഷം നേരിട്ടുള്ള കൂടിക്കാഴ്ച്ച സാധ്യമാക്കാനും ഇരു നേതാക്കള്‍ തീരുമാനിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News