Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇന്ത്യ തിരിച്ചയച്ച അഫ്ഗാൻ എംപിക്ക് അടിയന്തര വിസ അനുവദിച്ചു

August 27, 2021

August 27, 2021

ന്യൂഡെല്‍ഹി: ഈ മാസം 20 ന് ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ച അഫ്ഗാന്‍ എംപിക്ക് ഇന്ത്യ അടിയന്തര വിസ അനുവദിച്ചു. അഫ്ഗാന്‍ വനിത എംപി രംഗിന കര്‍ഗര്‍ക്കാണ് അടിയന്തര വിസ അനുവദിച്ചത്.

നയതന്ത്ര പാസ്പോര്‍ട്ട് കാണിച്ചിട്ടും വന്ന വിമാനത്തില്‍ തന്നെ തിരിച്ചയച്ചുവെന്ന് 2010 മുതല്‍ ഇന്ത്യയിൽ  നിന്നും താന്‍ ഇത് പ്രതീക്ഷിച്ചില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഡെല്‍ഹിയിലെ ആശുപത്രിയിലേക്ക് വന്നതായിരുന്നുവെന്നും മടക്ക ടികെറ്റുണ്ടായിട്ടും വന്ന വിമാനത്തില്‍ത്തന്നെ തിരിച്ചയച്ചെന്നുമായിരുന്നു രംഗിന കര്‍ഗര്‍ ആരോപിച്ചത്.

തുടര്‍ന്ന് സംഭവം വാര്‍ത്തയായതോടെയാണ് പ്രശ്നപരിഹാരത്തിനായി ഇന്ത്യ  നടപടിയെടുത്തത്. ഇതിന് പിന്നാലെയാണ് തങ്ങള്‍ക്ക് പിഴവ് സംഭവിച്ചതാണെന്ന് വിശദീകരിച്ച്‌ വിദേശകാര്യമന്ത്രാലയം അടിയന്തര വിസ അനുവദിച്ചത്.

അതേസമയം,താൻ അഭയം തേടിയല്ല ഇന്ത്യയിൽ എത്തിയതെന്നും ചികിത്സാവശ്യങ്ങൾക്കായാണ് വന്നതെന്നും കർഗർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  0097466200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക

 


Latest Related News