Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കേരളത്തിൽ നിന്നും ദോഹയിലേക്ക് ഇൻഡിഗോ സർവീസ് : ടിക്കറ്റുകൾ നൽകി തുടങ്ങി 

May 22, 2020

May 22, 2020

ദോഹ : കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ കുടുങ്ങിയവരെ ദോഹയിലെത്തിക്കാൻ ഇൻഡിഗോ എയർ കേരളത്തിൽ നിന്നുള്ള വിമാനടിക്കറ്റുകൾ നൽകിത്തുടങ്ങി. ജൂൺ ഒന്ന് മുതലുള്ള സർവീസുകൾക്ക് ബുക്ക് ചെയ്ത പലർക്കും ജൂൺ പതിനേഴ് മുതലുള്ള തിയ്യതികളിലേക്കാണ് ഇപ്പോൾ സ്ഥിരീകരിച്ച ടിക്കറ്റുകൾ നൽകുന്നത്.

ജൂൺ ഒന്ന് മുതൽ കേരളത്തിൽ നിന്നും ഇൻഡിഗോ സർവീസ് തുടങ്ങുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമാകും.അതേസമയം,ജൂണിൽ തന്നെ സർവീസ് തുടങ്ങാൻ കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.ടിക്കറ്റ് ബുക്കിങ്ങും വിതരണവും തുടങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും ഖത്തറിലെ ബന്ധപ്പെട്ട അധികൃതരുടെയും അനുമതി ലഭിച്ചാൽ മാത്രമേ സർവീസുകൾ പുനരാരംഭിക്കാൻ കഴിയൂ.ഇതിനിടെ,ഗൾഫിലുള്ള വിദേശ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള വന്ദേഭാരത് മിഷനിൽ ദോഹയിൽ നിന്ന് ഉൾപ്പെടെ സർവീസ് നടത്താൻ ഇൻഡിഗോ എയർലൈൻസിന്  കേന്ദ്രവ്യോമയാന മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News