Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലേക്ക് സഞ്ചാരികൾ ഒഴുകുന്നു : സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന

September 04, 2021

September 04, 2021

 


ദോഹ : ഖത്തറിലേക്ക് വിരുന്നെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായതായി കണക്കുകൾ. പ്ലാനിങ് ആൻഡ് സ്റ്റാറ്റിറ്റിക്‌സ് അതോറിറ്റിയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. മറ്റ് ജിസിസി, അറബ് രാജ്യങ്ങളിൽ നിന്നെത്തുന്ന സന്ദർശകരുടെ എണ്ണവും, യൂറോപ്യൻ പൗരന്മാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 

തൊഴിൽ വിസ ഒഴികെയുള്ള മറ്റ് പതിനഞ്ച് തരം വിസകളുമായി രാജ്യം സന്ദർശിച്ചവരുടെ കണക്കാണ് അതോറിറ്റി പുറത്തുവിട്ടത്. കോവിഡിന്റെ വ്യാപനം അല്പം കുറഞ്ഞതാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തരത്തിൽ സന്ദർശകരുടെ കുത്തൊഴുക്കിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം ഹോട്ടൽ മേഖല കഴിഞ്ഞ മാസം മികച്ച പെർഫോമൻസ് പുറത്തെടുത്തതായും അതോറിറ്റി ചൂണ്ടിക്കാട്ടി. രാജ്യം സന്ദർശിച്ചവരിൽ 75 ശതമാനം പേരും വിമാനമാർഗം എത്തിയപ്പോൾ 22% പേർ റോഡ് മാർഗം അതിർത്തി കടന്നു. 3% ആളുകൾ കടലിലൂടെയാണ് ഖത്തറിൽ എത്തിച്ചേർന്നത്.


Latest Related News