Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ നിന്നും ഉംറ തീർത്ഥാടനം നടത്തുന്നവരുടെ എണ്ണം വർധിച്ചതായി കണക്കുകൾ

April 08, 2022

April 08, 2022

ദോഹ : ഖത്തറിൽ നിന്നും ഉംറ തീർത്ഥാടനം നടത്താനായി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചതായി കണക്കുകൾ. കോവിഡ് കേസുകൾ കുറഞ്ഞതോടെ സൗദി, യാത്രാ മാനദണ്ഡങ്ങൾ ലഘൂകരിച്ചിരുന്നു. ഇതോടെയാണ് ഉംറയ്‌ക്കായി സൗദിയിലേക്ക് പോവുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയത്. കോവിഡിന് മുൻപുണ്ടായിരുന്ന സാഹചര്യത്തിലേക്ക് ഉംറ തീർത്ഥാടനം തിരികെയെത്തുന്നതിന്റെ ശുഭസൂചനകളാണ് ലഭിക്കുന്നത്.


നിലവിൽ ഉംറയ്‌ക്കായി സൗദിയിൽ എത്തുന്നവർ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. ഒപ്പം, പീസീആർ പരിശോധന, ക്വാറന്റൈൻ തുടങ്ങിയ നടപടിക്രമങ്ങളും സൗദിയിൽ ഇല്ല. ഇതോടെയാണ് തീർത്ഥാടകരുടെ ഒഴുക്ക് വർധിച്ചത്. ഖത്തർ എയർവേയ്‌സ് സർവീസുകളുടെ എണ്ണം വർധിപ്പിച്ചതും ഉംറ തീർത്ഥാടകരുടെ എണ്ണം വർധിക്കാൻ കാരണമായതായി വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ആളുകൾ കൂടുന്നതിനാൽ മക്കയിലെ ഹോട്ടലുകൾ അടക്കമുള്ള താമസസൗകര്യങ്ങൾ അതിവേഗം നിറയുന്ന സാഹചര്യവും നിലവിലുണ്ട്.


Latest Related News