Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ പ്രതിദിനം 40,000 ഡോസ് വാക്സിന്‍ നല്‍കാം

June 23, 2021

June 23, 2021

ദോഹ: ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍  സെന്ററെന്നു കരുതുന്ന ഖത്തറിലെ കേന്ദ്രത്തില്‍  25,000 ഡോസും 27 ഹെല്‍ത്ത് സെന്ററുകളില്‍ 15,000 ഡോസും ചേര്‍ത്ത് ദിവസം 40,000 ഡോസ് വാക്സിന്‍ നല്‍കാന്‍ ഖത്തറിന് സാധിക്കും. പി.എച്ച്.സി.സി മാനേജിങ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍ മാലിക്കാണ് ഇക്കാര്യം അറിയിച്ചത്.
ബിസിനസ്, വ്യാവസായിക മേഖലയിലെ ജീവനക്കാര്‍ക്കു വേണ്ടിയുള്ള കൂറ്റന്‍ വാക്സിനേഷന്‍ കേന്ദ്രമാണ്  ഖത്തറില്‍ കഴിഞ്ഞ ദിവസം തുറന്നത്. പൊതുജനാരോഗ്യ മന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ചൊവ്വാഴ്ച്ച ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഖത്തര്‍ വാക്സിനേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചിരുന്നു.
പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത്കെയര്‍ കോര്‍പറേഷന്‍, ഖത്തര്‍ ചാരിറ്റി എന്നിവ സഹകരിച്ചാണ് പുതിയ വാക്സിനേഷന്‍ കേന്ദ്രം ഒരുക്കിയത്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം, കൊണോകോഫിലിപ്സ് ഖത്തര്‍ എന്നിവയുടെ സഹകരണവുമുണ്ട്. മൂന്ന് ലക്ഷം ചതുരശ്രമീറ്ററില്‍ ഒരുക്കിയിരിക്കുന്ന ഖത്തര്‍ വാക്സിനേഷന്‍ സെന്ററില്‍ 300ലേറെ വാക്സിനേഷന്‍ സ്റ്റേഷനുകളും 700 ജീവനക്കാരുമുണ്ടാവും. മൂന്ന് ലക്ഷത്തിലേറെ തൊഴിലാളികള്‍ ഖത്തറില്‍ ഇതിനകം വാക്സിനെടുത്തിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്ക് QVC@hamad.qa എന്ന ഇമെയില്‍ വഴി തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി വാക്സിന്‍ ബുക്ക് ചെയ്യാം.

 


Latest Related News