Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തുടർച്ചയായി രണ്ട് അപ്പോയിന്മെന്റുകൾ നഷ്ടപ്പെടുത്തിയാൽ പിന്നെയില്ല,അറിയിപ്പുമായി ഹമദ് മെഡിക്കൽ കോർപറേഷൻ

June 08, 2023

June 08, 2023

ന്യൂസ്‌റൂം ബ്യുറോ  
ദോഹ :ഹമദ് മെഡിക്കൽ കോർപറേഷനിൽ ഡോക്ടറെ കാണുന്നതിനുള്ള അപ്പോയിന്മെന്റുകൾ ലഭിച്ചിട്ടും തുടർച്ചയായി രണ്ടു തവണ അവസരം നഷ്ടപ്പെടുത്തിയാൽ പിന്നീട് അപ്പോയിന്മെന്റുകൾ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.മറ്റുള്ളവർക്ക് അവസരം നൽകുന്നതിനും മറ്റ് രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമാണ് ഇത്തരമൊരു നടപടിയെന്ന് എച്.എം.സി പേഷ്യന്റ് എക്സ്പീരിയൻസ് ആൻഡ് സ്റ്റാഫ് എൻഗേജ്‌മെന്റ് സെന്റർ ഫോർ ക്വാളിറ്റി ഡെപ്യൂട്ടി ചീഫും ഹമദ് ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ നാസർ അൽ നഈമി പറഞ്ഞു. അൽ-ഷർഖ് ദിനപത്രത്തോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ആദ്യ ഘട്ടം സായാഹ്ന ക്ലിനിക്കുകളിൽ നടപ്പിലാക്കുമെന്നും. പിന്നീട് മറ്റുള്ളവയിലും ബാധകമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തുടർച്ചയായി രണ്ടുതവണ മെഡിക്കൽ അപ്പോയിന്റ്മെന്റ് നഷ്‌ടപ്പെടുത്തിയ രോഗികളുടെ തുടർന്നുള്ള അപേക്ഷകൾ സ്വീകരിക്കില്ല. ആരോഗ്യ കേന്ദ്രത്തിൽ നിന്ന് പുതിയ റഫറൽ ഇല്ലെങ്കിൽ മറ്റൊരു അപ്പോയിന്റ്മെന്റ് സ്വീകരിക്കില്ല.

മെഡിക്കൽ അപ്പോയിന്റ്‌മെന്റുകളിലെ 40 ശതമാനവും ഹാജരാകാത്തത് മറ്റ് രോഗികൾക്ക് അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ലഭിക്കുന്നത് ഇല്ലാതാക്കുകയും വലിയ തോതിൽ  സമയനഷ്ടമുണ്ടാക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News