Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സെൻട്രൽ ദോഹ,എ-റിങ് റോഡ് : ശ്രദ്ധിച്ചില്ലെങ്കിൽ പിഴ വീഴും

October 12, 2022

October 12, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : നവംബർ 1 മുതൽ സെൻട്രൽ ദോഹയിൽ വെഹിക്കിൾ പ്ലേറ്റ് മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കും.വിവിധ വിഭാഗങ്ങളിൽ പെട്ട വാഹനങ്ങളെ അടിസ്ഥാനമായിരിക്കും പദ്ധതി നടപ്പാക്കുക. വടക്ക് അൽ ഖഫ്ജി സ്ട്രീറ്റ് മുതൽ തെക്ക് പടിഞ്ഞാറ്  ദിശയിലേക്കുള്ള സി-റിംഗ് റോഡ് വരെയും കിഴക്ക് നിന്ന് കോർണിഷ് സ്ട്രീറ്റ് വരെയുമുള്ള ഭാഗങ്ങളിലായിരിക്കും ഈ രീതിയിൽ നിയന്ത്രണം ഏർപ്പെടുത്തുക.

ഇതനുസരിച്ച്, ജനറൽ ട്രാൻസ്പോർട്ട്  വാഹനങ്ങളും കറുത്ത നമ്പർ പ്ളേറ്റുള്ള പ്രൈവറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളും സെൻട്രൽ ദോഹയിൽ നിന്ന് വഴിതിരിച്ചുവിടും. ഒക്ടോബർ 28 വരെ എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 10 മണി വരെ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.എന്നാൽ ലോകകപ്പ് ദിനങ്ങളിൽ എല്ലാ ദിവസവും ഇത് ബാധകമായിരിക്കും.

സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുന്നവരെയും പൊതുഗതാഗത വാഹനങ്ങളെയും അടിയന്തര സേവനങ്ങളെയും ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇളവ് മാനദണ്ഡങ്ങൾ പാലിക്കാതെ സെൻട്രൽ ദോഹയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്..

എ-റിങ് റോഡ്

എ-റിങ് റോഡിൽ  പ്രത്യേകമായി ക്രമീകരിച്ച ബസ്,ടാക്സി ലൈനുകൾ അനധികൃതമായി ഉപയോഗിച്ചാൽ  ഡ്രൈവർമാർക്ക് പിഴ ചുമത്തും.ടൂർണമെന്റ് തുടങ്ങുന്നത് വരെയുള്ള ദിവസങ്ങളിൽ  പുലർച്ചെ 2 മുതൽ രാവിലെ 8 വരെ മാത്രം ഈ നിശ്ചിത ലൈനിൽ എല്ലാ വാഹനങ്ങൾക്കും പ്രവേശിക്കാം. എന്നാൽ ലോകകപ്പ് തുടങ്ങിക്കഴിഞ്ഞാൽ എ-റിങ് റോഡിലെ ഈ ലൈനിൽ മറ്റു വാഹനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല.ഇക്കാലയളവിൽ 24 മണിക്കൂറും  ബസുകൾക്കും ടാക്സികൾക്കും മാത്രമായിരിക്കും  മാത്രമായിരിക്കും പാത ഉപയോഗിക്കാൻ അനുമതിയുണ്ടാവുക.മറ്റ് വാഹനങ്ങൾ പ്രവേശിച്ചാൽ പിഴ ചുമത്തും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News