Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഓഹരി വരുമാനത്തിന്റെ മൂന്നിലൊന്നും ദാനം ചെയ്തു, ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥന്റെ വേറിട്ട കഥ

March 04, 2022

March 04, 2022

ഡൽഹി : തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ശതമാനവും ഡ്രൈവർക്കും മറ്റ് വീട്ടുജോലിക്കാർക്കുമായി പകുത്തുനൽകിയ ഐ.ഡി.എഫ്.സി ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി. വൈദ്യനാഥനെ അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും വാഴ്ത്തുകയാണ്. ഏതാണ്ട് അഞ്ച് ലക്ഷത്തിലധികം ഡോളറോളം മൂല്യമുള്ള ഓഹരികളാണ് വൈദ്യനാഥൻ തന്റെ ജോലിക്കാർക്ക് സമ്മാനമായി നൽകിയത്. സ്വന്തമായി വീടില്ലാത്ത ജോലിക്കാർക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഇതിലൂടെ കഴിയും. 

2018 മുതലാണ് വൈദ്യനാഥൻ തന്റെ വരുമാനത്തിന്റെ ഒരു ഭാഗം ദാനം ചെയ്യാൻ ആരംഭിച്ചത്. 2020 ൽ തന്റെ പഴയ കണക്ക് ടീച്ചറിനും വൈദ്യനാഥൻ വലിയൊരു സംഖ്യ സമ്മാനമായി നൽകി. വിദ്യാർത്ഥിയായിരിക്കെ, സാമ്പത്തികമായി തളർന്ന നാളുകളിൽ ഈ ടീച്ചർ നൽകിയ അഞ്ഞൂറ് രൂപ തന്റെ ജീവിതം മാറ്റിമറിച്ചെന്ന് വൈദ്യനാഥൻ ഓർത്തെടുത്തു. കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന ഒരു ട്രസ്റ്റിനും രണ്ട് ലക്ഷത്തോളം ഓഹരികൾ വൈദ്യനാഥൻ സമ്മാനമായി നൽകി. 2018 ഡിസംബർ 18 നാണ് മറ്റ് ബാങ്കുകളുമായി ലയിപ്പിച്ച്, ഐ.ഡി.എഫ്. സി ബാങ്ക് രൂപീകൃതമായത്. 2020 ൽ കോവിഡ് പ്രതിസന്ധി കാരണം അല്പമൊന്ന് കിതച്ചെങ്കിലും, ബാങ്ക് നിലവിൽ മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. ബാങ്കിന്റെ ഓഹരി വിലയിൽ അഞ്ച് ശതമാനത്തിന്റെ വർധനയും രേഖപ്പെടുത്തി. 2024 വരെ വൈദ്യനാഥൻ തന്നെയാണ് ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിക്കുക.


Latest Related News