Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുപ്പത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചു

November 10, 2019

November 10, 2019

ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുപ്പത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചു

ദോഹ: ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്‌കൂളായ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിപുലമായ പരിപാടികളോടെ 35 മത് വാർഷികം ആഘോഷിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിനു സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ കൊഴുപ്പേകി.

വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്വകാര്യ വിദ്യാലയ വിഭാഗം ഡയരക്ടര്‍ റൗദ സഫ്‌വാന്‍ അല്‍സൈദാന്‍ ചടങ്ങിനെ അഭിസംബോധന ചെയ്തു. സ്‌കൂളിലെ ഉയർന്ന മാർക്ക് വാങ്ങി വിജയിക്കുന്ന കുട്ടികൾക്ക്  മന്ത്രാലയം പ്രശംസാപത്രം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയുടെ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ ചെയര്‍പേഴ്‌സന്‍ ഡോ. സത്ബീര്‍ ബേദി ഐ.എ.എസ് ചടങ്ങില്‍ മുഖ്യാതിഥിയായി.

ദി പെനിന്‍സുല പത്രത്തിന്റെ ആക്ടിങ് മാനേജിങ് എഡിറ്റര്‍ മുഹമ്മദ് സാലിം മുഹമ്മദ്, ഐഡിയൽ ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് ഡോ. ഹസന്‍ കുഞ്ഞി എം.പി തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ സയ്യിദ് ശൗക്കത്ത് അലി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.ബി.എസ്.ഇ പരീക്ഷകളിലും വിവിധ മത്സരങ്ങളിലും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. സ്ഥാപനത്തില്‍ 10, 15, 20, 25, 30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ അധ്യാപകര്‍ അടക്കമുള്ള ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു.


Latest Related News