Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ ദീർഘകാല പ്രവാസികളെ ഐ.സി.സി. ആദരിക്കുന്നു, അർഹരായവരെ കണ്ടെത്താൻ അപേക്ഷ ക്ഷണിച്ചു

March 22, 2022

March 22, 2022

ദോഹ : ഇന്ത്യൻ എംബസിയുമായി സഹകരിച്ച്, ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി) സംഘടിപ്പിക്കുന്ന "പാസ്സേജ് ടു ഇന്ത്യ 2022" പരിപാടിയിൽ, ഖത്തറിലെ ദീർഘകാല ഇന്ത്യൻ പ്രവാസികളെ ആദരിക്കും. മാർച്ച് 24 മുതൽ 26 വരെ ഇസ്ലാമിക് ആർട്ട്സ് പാർക്ക് മ്യൂസിയത്തിലാണ് പരിപാടി അരങ്ങേറുന്നത്. ഉച്ചയ്ക്ക് 2 മണി മുതൽ വൈകീട്ട് 11 വരെയാണ് പരിപാടിയുടെ ദൈർഘ്യം. 

1980 നും മുൻപ് ഖത്തറിലെത്തിയ, തിരഞ്ഞെടുക്കുന്ന 25 പ്രവാസികൾക്കാണ് ചടങ്ങിൽ ആദരമേകുക. ഇവർ, പ്രവാസജീവിതകാലാവധി തെളിയിക്കുന്ന രേഖകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. കഴിഞ്ഞ വർഷങ്ങളിൽ പരിപാടിയുടെ ഭാഗമായവർ ഇത്തവണ അപേക്ഷ അയക്കേണ്ടതില്ലെന്ന് സംഘാടകർ അറിയിച്ചു.  മാർച്ച്‌ 22 (ചൊവ്വ) ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി. iccqatar@gmail.com എന്ന മേൽവിലാസത്തിലേക്കാണ് അപേക്ഷ അയക്കേണ്ടത്. +974 5538 8949 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.


Latest Related News