Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഐസിസി,ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് ചിത്രങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി ഡിസംബർ ഏഴ് വരെ നീട്ടി 

November 29, 2020

November 29, 2020

ദോഹ : ഖത്തർ ഇന്ത്യൻ എംബസിയുടെ അപ്പെക്സ് ബോഡിയാ ഇന്ത്യൻ കൾച്ചറൽ സെന്റർ(ഐസിസി) സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് ചിത്രങ്ങൾ സമർപ്പിക്കാനുള്ള സമയ പരിധി ഡിസംബർ ഏഴ് വരെ നീട്ടി.ഖത്തറില്‍ താമസിക്കുന്ന, ഖത്തര്‍ ഐഡിയുള്ള ഇന്ത്യക്കാര്‍ക്കായാണ് ഐസിസി-ഫൊട്ടോഗ്രഫര്‍ ഓഫ് ദ ഇയര്‍ മത്സരം നടത്തുന്നത്. എല്ലാ പ്രായക്കാര്‍ക്കുമായുള്ള എക്സ്പ്ലോറിങ് ഖത്തര്‍, ഖത്തര്‍ എക്സ്പ്രഷന്‍സ്, ഖത്തര്‍ ഇവന്റ്സ് വിഭാഗങ്ങളില്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ അയയ്ക്കാം.

ബാക്ക് ടു നേച്ചര്‍, ഇന്‍ഡോ-ഖത്തര്‍ ലിങ്ക്, ഐക്കണിക് സ്ട്രക്ചര്‍ എന്നീ വിഭാഗങ്ങളില്‍ 12 വയസ്സിന് മുകളിലുള്ള അമച്വര്‍, പ്രഫഷനല്‍ ഫൊട്ടോഗ്രഫര്‍മാര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതി. ഇവര്‍ ഡിഎസ്എല്‍ആര്‍ ക്യാമറയില്‍ വേണം ചിത്രങ്ങള്‍ പകര്‍ത്താന്‍. 2019 ജൂണ്‍ 30ന് ശേഷം ഖത്തറില്‍ വച്ചെടുത്ത ചിത്രങ്ങള്‍ മാത്രമേ എല്ലാ വിഭാഗങ്ങളിലേക്കും സമര്‍പ്പിക്കാവൂ. വിജയികളെ ഡിസംബര്‍ 18ന് പ്രഖ്യാപിക്കും. മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.iccqatar.com/newsdetails/45 സന്ദര്‍ശിക്കണം. അന്വേഷണങ്ങള്‍ക്ക്: icc.photographer.2020@gmail.com.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News