Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മാസ്‌ക് ധരിക്കാത്ത ആളുകളെ കാണുമ്പോള്‍ കടുത്ത ആശങ്ക തോന്നുന്നുവെന്ന് ശൈഖ അല്‍ മയാസ

March 29, 2021

March 29, 2021

ദോഹ: കൊവിഡ് പ്രതിരോധ മുന്‍കരുതലുകളോടുള്ള  ചില ആളുകളുടെ ഉദാസീനമായ സമീപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഖത്തര്‍ മ്യൂസിയംസിന്റെ ചെയര്‍പേഴ്‌സണായ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി. മാസ്‌ക് ധരിക്കാതെ നടന്ന് പോകുന്ന ആളുകളെ കാണുമ്പോള്‍ തനിക്ക് കടുത്ത ആശങ്ക തോന്നുന്നുവെന്ന് അവര്‍ പറഞ്ഞു. 

'മാസ്‌ക് ധരിക്കാത്ത ആളുകള്‍ നടന്നു പോകുന്നത് കാണുമ്പോള്‍ നമ്മള്‍ നല്ല പൗരന്മാര്‍ അല്ല എന്ന് ഞാന്‍ ആശങ്കപ്പെടുന്നു. നമ്മുടെ പൊതുജനാരോഗ്യ മന്ത്രാലയം മികച്ച രീതിയിലാണ് കൊവിഡിനെ പ്രതിരോധിക്കുന്നത്. നമ്മുടെ ജീവന്‍ രക്ഷിക്കാനായി പോരാടുന്ന മുന്‍നിര ആരോഗ്യപ്രവര്‍ത്തകരോട് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുക എന്ന കടമ നിറവേറ്റേണ്ട ബാധ്യത നമുക്കുണ്ട്.' -ശൈഖ അല്‍ മയാസ പറഞ്ഞു. 

കൊവിഡ്-19 മഹാമാരി എങ്ങനെയാണ് നമ്മളെ പിടിച്ച് കുലുക്കിയതെന്നും എങ്ങനെയാണ് ലോകത്തെയും നമ്മുടെ മുന്‍ഗണനകളെയും മാറ്റിമറിച്ചതെന്നും അവര്‍ വിശദീകരിച്ചു. ലോകം ഇന്ന് വളരെ മാറിയിരിക്കുകയാണെന്നും അവര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. 

'രണ്ട് വര്‍ഷം മുമ്പ് ലോകത്തെ എല്ലായിടത്ത് നിന്നും ആളുകള്‍ ഖത്തറിലെത്തുകയും ഖത്തര്‍ നാഷണല്‍ മ്യൂസിയം തുറക്കുന്നതിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അതുപോലെ നിരവധി കാര്യങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് സംഭവിച്ചു. യാത്രയെ പറ്റിയോ യാത്രാ അനുമതിയെ പറ്റിയോ കൊവിഡ് പരിശോധനകളെ കുറിച്ചോ ഒന്നും അന്ന് ആരും ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു. നമ്മുടെ പദസമ്പത്തില്‍ ഇതൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് നോക്കൂ, ലോകമാകെ മാറിയിരിക്കുന്നു. ഇന്ന് ലോകത്ത് സ്ഥിരത സൃഷ്ടിക്കാന്‍ നമ്മള്‍ കുറച്ചുകൂടെ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതുണ്ട്.' -അവര്‍ പറഞ്ഞു. 

കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് എല്ലാവരോടും ശൈഖ അല്‍ മയാസ അഭ്യര്‍ത്ഥിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ പതിനായിരത്തിലേറെ പേരാണ് ശൈഖ അല്‍ മയാസയുടെ പോസ്റ്റ് ലൈക്ക് ചെയ്തത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News