Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ? ലിങ്കും മറ്റു വിവരങ്ങളും വിശദമായി അറിയാം (വീഡിയോ)

March 31, 2021

March 31, 2021

ദോഹ: ഖത്തറില്‍ കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയ ഊര്‍ജ്ജിതമായി നടക്കുകയാണ്. നിലവില്‍ മുന്‍ഗണനാ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ വാക്‌സിന്‍ ലഭിക്കുകയുള്ളൂ. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ അവര്‍ യോഗ്യരാകുന്ന സമയത്ത് വാക്‌സിന്‍ നല്‍കാനായി മന്ത്രാലയം ബന്ധപ്പെടും.

എന്നാല്‍ എങ്ങനെയാണ് വാക്‌സിന്‍ ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യുക? രജിസ്റ്റര്‍ ചെയ്യാനുള്ള വെബ്‌സൈറ്റ് ഏതാണ്? ഇക്കാര്യങ്ങള്‍ പലര്‍ക്കും അറിയില്ല. വാക്‌സിന്‍ ലഭിക്കാനായി എങ്ങനെ രജിസ്റ്റര്‍ ചെയ്യും എന്ന് ചോദിച്ചുകൊണ്ട് നിരവധി പേരാണ് ന്യൂസ് റൂമുമായി ബന്ധപ്പെടുന്നത്. അതിനാൽ ഖത്തറിൽ കൊവിഡ് വാക്സിൻ ലഭിക്കാനായി എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന്  ഇവിടെ വിശദീകരിക്കുന്നു.

കൊവിഡ് വാക്സിൻ ലഭിക്കാൻ രജിസ്റ്റര്‍ ചെയ്യാനായി ആദ്യം ഖത്തര്‍ നാഷണല്‍ ഒതന്റിക്കേഷന്‍ സിസ്റ്റത്തില്‍ (എന്‍.എ.എസ്) അക്കൗണ്ട് ഉണ്ടാക്കണം. നേരത്തേ അക്കൗണ്ട് ഉള്ളവരാണെങ്കില്‍  ലോഗ് ഇന്‍ ചെയ്താല്‍ മതിയാകും. എന്‍.എ.എസ് വെബ്‌സൈറ്റില്‍ യൂസര്‍നെയിമും (ക്യു.ഐ.ഡി) പാസ്സ്‌വേര്‍ഡും നല്‍കിയോ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ചോ ലോഗ് ഇന്‍ ചെയ്യാം. പാസ്സ്‌വേര്‍ഡ് മറന്നു പോയെങ്കില്‍ Forgot your password? എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം. പുതിയ അക്കൗണ്ട് ഉണ്ടാക്കാനാണെങ്കില്‍ താഴെയുള്ള Create new account എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മതിയാകും. 

https://www.nas.gov.qa/idp/public/authn/password എന്നതാണ് എന്‍.എ.എസിൽ ലോഗിൻ ചെയ്യാനുള്ള വെബ്‌സൈറ്റ് വിലാസം.

പുതിയ എൻ.എ.എസ് അക്കൗണ്ട് ഉണ്ടാക്കുന്നത് എങ്ങനെ?

എൻ.എ.എസ് ലോഗ് ഇൻ പേജിൽ നിന്ന് പുതിയ അക്കൗണ്ട് ഉണ്ടാക്കാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അവിടെ ആവശ്യമായ വിവരങ്ങള്‍ ശരിയായി നല്‍കുക. അക്കൗണ്ട് ടൈപ്പ്, ക്യു.ഐ.ഡി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിക്കഴിഞ്ഞാല്‍ മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒ.ടി.പി നല്‍കുക. തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍ നല്‍കാനുള്ള ഭാഗത്ത് എത്തും. ഈ വിവരങ്ങളും തെറ്റില്ലാതെ നല്‍കിയ ശേഷം ലോഗ് ഇന്‍ ചെയ്യാനായുള്ള പാസ്സ്‌വേര്‍ഡ് ഉണ്ടാക്കുക. ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ അക്കൗണ്ട് വിജയകരമായി സൃഷ്ടിക്കപ്പെടും. ഇക്കാര്യം മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ് ആയി വരികയും ചെയ്യും. 
 
വാക്‌സിന്‍ ലഭിക്കാനായി എങ്ങനെ രജിസ്റ്റര്‍ ചെയ്യാം? 

എന്‍.എ.എസ് അക്കൗണ്ട് ഉണ്ടാക്കിക്കഴിഞ്ഞാല്‍, അല്ലെങ്കില്‍ നേരത്തേ അക്കൗണ്ട് ഉള്ളവരാണെങ്കില്‍ കൊവിഡ് വാക്‌സിന്‍ ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യം പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക വെബ്‌സൈറ്റില്‍ പ്രവേശിക്കണം. https://app-covid19.moph.gov.qa/en/instructions.html എന്നതാണ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാനുള്ള വെബ്‌സൈറ്റിന്റെ വിലാസം. 

വെബ്‌സൈറ്റില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി വായിച്ച് മനസിലാക്കിയ ശേഷം താഴെയുള്ള Proceed to sign in page എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് എന്‍.എ.എസ് യൂസര്‍നെയിമും (ക്യു.ഐ.ഡി) പാസ്സ്‌വേര്‍ഡും നല്‍കി ലോഗ് ഇന്‍ ചെയ്യുക. 

ഇവിടെ എന്‍.എ.എസ് അക്കൗണ്ടില്‍ നിന്ന് ശേഖരിച്ച നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ കാണാന്‍ കഴിയും. ഇതിന് പുറമെയുള്ള ഏതാനും ചില വിവരങ്ങള്‍ നിങ്ങള്‍ നല്‍കേണ്ടതായുണ്ട്. നിങ്ങളുടെ ജോലി, തൊഴില്‍ ദാതാവിന്റെ പേര്, ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെങ്കില്‍ അതിന്റെ നമ്പര്‍ എന്നിവ നല്‍കി Click here if you are interested in taking Covid-19 vaccine എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. 

അപ്പോള്‍ വരുന്ന പേജില്‍ നിങ്ങളുടെ ആരോഗ്യാവസ്ഥയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ നല്‍കേണ്ടതായുണ്ട്. അലര്‍ജി ഉണ്ടോ, സ്ത്രീകളാണെങ്കില്‍ ഗര്‍ഭിണി ആണോ, മുലയൂട്ടുന്നവരാണോ, കൊവിഡ്-19 പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഐസൊലേഷനിലാണോ, കൊവിഡ് ബാധിച്ച് പ്ലാസ്മ ചികിത്സ നടത്തിയിട്ടുണ്ടോ എന്നീ വിവരങ്ങളാണ് നല്‍കണ്ടത്. തുടര്‍ന്ന് പേജില്‍ കാണിച്ച ഓപ്ഷനുകളില്‍ ഏത് വിഭാഗത്തിലാണ് നിങ്ങള്‍ ഉള്‍പ്പെടുന്നത് എന്ന വിവരം നല്‍കണം. 

ഇത്രയും വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ താഴെയുള്ള Click here to continue your Registration for Covid-19 vaccine എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വാക്‌സിനു വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയായതായുള്ള അറിയിപ്പ് ദൃശ്യമാകും. ഇക്കാര്യം എസ്.എം.എസ് ആയും നിങ്ങളെ അറിയിക്കും. 

ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ വാക്‌സിനെടുക്കാന്‍ യോഗ്യരാകുമ്പോള്‍ പൊതുജനാരോഗ്യ മന്ത്രാലയം നിങ്ങളെ ഫോണ്‍ അല്ലെങ്കില്‍ എസ്.എം.എസ് വഴി നിങ്ങളെ ബന്ധപ്പെട്ട് വാക്‌സിന്‍ എടുക്കാനായുള്ള സ്ഥലവും സമയവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയിക്കും. അതുവരെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിച്ച് കാത്തിരിക്കുക എന്നതാണ് നിങ്ങളുടെ ചുമതല. ഇനിയും വാക്‌സിന്‍ ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യണം. 

കൊവിഡ് വാക്‌സിന്‍ ലഭിക്കാനായി എങ്ങനെ രജിസ്റ്റര്‍ ചെയ്യാം എന്നത് വീഡിയോ രൂപത്തില്‍ കാണാം: 

 

 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News