Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ബൂസ്റ്റർ ഡോസ് വാക്‌സിൻ എങ്ങനെ ലഭിക്കും?ആർക്കൊക്കെ?

December 02, 2021

December 02, 2021

ദോഹ : രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി 6 മാസം കഴിഞ്ഞ വ്യക്തികൾക്ക് ബൂസ്റ്റർ ഡോസ് നൽകി വരികയാണ് ഖത്തർ ആഭ്യന്തരമന്ത്രാലയം. പുതിയ വകഭേദമായ ഒമിക്രോൺ പതിയെ പിടിമുറുക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസിന്റെ പ്രാധാന്യം വർധികൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്രയാത്രകൾ നടത്താൻ ബൂസ്റ്റർ ഡോസ് വാക്സിനേഷൻ സമീപഭാവിയിൽ തന്നെ നിർബന്ധം ആയേക്കുമെന്നും സൂചനകളുണ്ട്.

 രണ്ടാം ഡോസ് സ്വീകരിച്ച് 12 മാസത്തിനകം ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ ഇഹ്തിറാസ്‌ ആപ്പിലെ സുവർണ്ണ ഫ്രെയിം നീക്കം ചെയ്യുന്നതടക്കമുള്ള  നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയ  സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് എത്രയും  വേഗം സ്വീകരിക്കുകയാണ് ഉചിതം. പ്രൈമറി ഹെൽത്ത് സെന്ററുകളിൽ നേരിട്ട് ബന്ധപ്പെടുന്നവർക്ക് ബൂസ്റ്റർ ഡോസിന് ബുക്ക് ചെയ്യാൻ കഴിയും. പ്രൈമറി ഹെൽത്ത് കെയർ സംവിധാനത്തിന്റെ ഫോൺ നമ്പറായ 4027 7077 വിളിച്ച് അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്. ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേകമൊബൈൽ ആപ്ലിക്കേഷനായ 'നാർക്കോ'മിലൂടെ അറബിയിലും ഇംഗ്ലീഷിലും ബൂസ്റ്റർ ഡോസിന് ബുക്ക് ചെയ്യാം. മുൻകൂട്ടി ബുക്ക് ചെയ്ത ശേഷമേ വാക്സിനേഷനായി എത്താവൂ എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഓൺലൈനായിhttps://eservices.phcc.gov.qa/Runtime/Runtime/Form/COVID19VaccinationRequestv3 എന്ന ലിങ്ക് വഴി ബുക്കിങ്ങിന് സൗകര്യമുണ്ടെങ്കിലും ഈ ലിങ്ക് പലപ്പോഴും ലഭ്യമാവാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.അതിനാൽ മുകളിൽ കൊടുത്ത നമ്പറിൽ വിളിച്ച് അപ്പോയിന്മെന്റ് എടുക്കുന്നതായിരിക്കും ഉചിതം.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News