Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഭരണകൂട ഭീകരതയുടെ ഇര പ്രൊഫ.ഗീലാനി അന്തരിച്ചു

October 24, 2019

October 24, 2019

ന്യൂഡൽഹി : കശ്മീർ ജനതയുടെ മനുഷ്യാവകാശ പ്രശ്നങ്ങൾക്ക് വേണ്ടി സംസാരിച്ചതിന് കേന്ദ്രസർക്കാർ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച എസ് എ ആര്‍ ഗീലാനി (50)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍  വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം.മൃതദേഹം ഇന്നു തന്നെ കശ്മീരിലേക്ക് കൊണ്ടുപോവും.

2001ലെ പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കിയ ഗീലാനിയെ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചെങ്കിലും പിന്നീട് സുപ്രിംകോടതി തെളിവില്ലെന്ന് കണ്ട് വെറുതെവിട്ടിരുന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരേ 2016ല്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് ഗീലാനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കിയ ഗീലാനിയെ 22 മാസം തടവിൽ പാർപ്പിച്ചിരുന്നു.പിന്നീട് ഈ കേസിലും നിരപരാധിയാണെന്ന് കണ്ട് സുപ്രിംകോടതി പിന്നീട് ഗീലാനിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.

ഡല്‍ഹി സര്‍വകലാശാലയിലെ സാക്കിര്‍ ഹുസൈന്‍ കോളജില്‍ അറബി ഭാഷ അധ്യാപകനായ ഗീലാനിക്ക് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.


Latest Related News