Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ തിരിച്ചുവരുന്നവർക്കുള്ള ഹോട്ടൽ കൊറന്റൈൻ വ്യവസ്ഥയിൽ ഉടൻ ഇളവ് ലഭിക്കാനിടയില്ല,ബലി പെരുന്നാളിന് ശേഷം നിരക്കുകൾ കൂടും

July 07, 2021

July 07, 2021

അൻവർ പാലേരി 

ദോഹ : ഖത്തറിൽ തിരിച്ചെത്തുന്ന ഇന്ത്യക്കാർക്കുള്ള ഹോട്ടൽ കൊറന്റൈനിൽ പെട്ടെന്ന് ഇളവ് ലഭിക്കാൻ സാധ്യതയില്ലെന്ന് സൂചന.കൊറന്റൈൻ മൂന്നു ദിവസമാക്കി കുറക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ പരിഗണിച്ചിരുന്നെങ്കിലും സുപ്രീം കമ്മറ്റി ഇതുവരെ നിർദേശം അംഗീകരിച്ചിട്ടില്ലെന്നാണ് ഉന്നതവൃത്തങ്ങളിൽ നിന്ന് 'ന്യൂസ്‌റൂമി'ന് ലഭിച്ച വിവരം.കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ ഇനിയും കുറച്ചുനാൾ കൂടി നിലവിലെ വ്യവസ്ഥകൾ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.ഇന്ത്യയിൽ ഡെൽറ്റാ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം.അതേസമയം,ഇതുസംബന്ധിച്ച ഔദ്യോഗിക വിവരമൊന്നും പുറത്തുവന്നിട്ടില്ല. നിലവിൽ നാട്ടിൽ നിന്നും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചു ഖത്തറിലേക്ക് വരുന്നർക്കും ഹോട്ടൽ കൊറന്റൈൻ നിര്ബന്ധമാണ്.

ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാർക്ക് ഹോട്ടൽ കൊറന്റൈൻ വ്യവസ്ഥയിൽ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ എംബസി അധികൃതരിൽ സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ഇതുവരെ അനുകൂല തീരുമാനമുണ്ടായിട്ടില്ല.ഹോട്ടൽ കൊറന്റൈൻ വ്യവസ്ഥയിൽ ഇളവുണ്ടാകുമെന്ന പ്രതീക്ഷിച്ചു നിരവധി പേർ ഇപ്പോഴും തിരിച്ചു പോകാതെ നാട്ടിൽ തുടരുന്നുണ്ട്.

അതേസമയം, ഖത്തറിലേക്കു തിരിച്ചുവരുന്നവർക്കുള്ള ഹോട്ടൽ കൊറന്റൈൻ നിരക്കുകൾ ബലിപെരുന്നാൾ അവധിക്കു ശേഷം കുത്തനെ ഉയരും.ഈ കാലയളവിൽ തിരിച്ചു പോകുന്നവരുടെ എണ്ണം കൂടാനിടയുള്ളതിനാൽ ഹോട്ടൽ ബുക്കിങ് ലഭിക്കാനും പ്രയാസമായിരിക്കും.പെരുന്നാൾ അവധി കഴിഞ്ഞു തിരിച്ചു വരാൻ ഉദ്ദേശിക്കുന്നവർ എത്രയും വേഗം ബുക്കിങ് എടുക്കുന്നതായിരിക്കും ഉചിതം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Latest Related News