Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൗദി കളിക്കാരിൽ അഭിമാനം,ഖത്തറിൽ ചരിത്രം സൃഷ്ടിക്കാൻ ആരാധകർ കൂടെ നിൽക്കണമെന്ന് പരിശീലകൻ ഹെർവ് റെനാർഡ്

November 27, 2022

November 27, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ലോകകപ്പ് ഗ്രൂപ്പ് സിയിൽ ശനിയാഴ്ച പോളണ്ടിനോട് 2-0 ന് തോറ്റെങ്കിലും തങ്ങളുടെ ടീമിന് ഇത്രയും മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ലോകത്ത് ആരും കരുതിയിരുന്നില്ലെന്ന് സൗദി അറേബ്യയുടെ പരിശീലകൻ ഹെർവ് റെനാർഡ് പറഞ്ഞു.

“ഞങ്ങൾക്ക് ഈ നിലവാരത്തിൽ കളിക്കാൻ കഴിയുമെന്ന്  ആരും കരുതിയിരുന്നില്ല.സൗദി അറേബ്യയിലുള്ളവർക്ക് കളിക്കാരെ നന്നായി അറിയാം, പക്ഷേ ലോകമെമ്പാടുമുള്ള ആരാധകർക്ക് അവരെ അറിയില്ല- ”റെനാർഡ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഞങ്ങൾ ഇപ്പോഴും സജീവമാണ്.എന്റെ കളിക്കാരെ കുറിച്ച് ഞാൻ അഭിമാനിക്കുന്നു. മത്സരം നന്നായി നിയന്ത്രിക്കണമായിരുന്നു. ഞങ്ങൾ പെനാൽറ്റി കിക്ക് സ്കോർ ചെയ്തിരുന്നെങ്കിൽ, ആദ്യ പകുതി 1-1 സമനിലയിൽ അവസാനിക്കുമായിരുന്നു,അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ തുടർന്നുള്ള മത്സരം തികച്ചും  വ്യത്യസ്തമാകുമായിരുന്നുവെന്നും മത്സരത്തിന് പിന്നാലെ ദോഹയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.എജ്യുക്കേഷൻ സിറ്റിയിലെ തോൽവിയും ദൗർഭാഗ്യവുമായി യാതൊരു ബന്ധവുമില്ലെന്നും പകരം കളിയിലെ മികവ് കുറഞ്ഞതാണ് പരാജയത്തിന് ഇടയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

"കളിക്കാരെ കുറ്റപ്പെടുത്താനും ആക്രോശിക്കാനും എളുപ്പമാണ്, അൽ-മാൽക്കി വരുത്തിയ വീഴ്ചക്ക് ശേഷം ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ പോയി, ടീമുകളെ പരിശീലിപ്പിക്കുന്നതിനുള്ള എന്റെ രീതി ഇതാണ്," റെനാർഡ് പറഞ്ഞു.

ചില കളിക്കാർ വീഴ്ചകൾ വരുത്തിയെന്നും എന്നാൽ അത് സംഭവിക്കുന്നതാണെന്നും പറഞ്ഞ റെനാർഡ്  എല്ലാത്തിനുമുപരി, ഫുട്ബോൾ ഒരു ടീം ഗെയിമാണെന്നും ഓർമിപ്പിച്ചു.

"ചരിത്രം സൃഷ്ടിക്കാൻ ഞങ്ങൾക്ക് ആരാധകരും സ്റ്റേഡിയവും വേണം. ഒരുപക്ഷേ ഞങ്ങൾ വെള്ള ജേഴ്സിയിൽ കളിച്ചേക്കാം, പക്ഷേ അത് പ്രധാനമല്ല, ഞങ്ങൾക്ക് ആരാധകരുടെ പിന്തുണ വേണം"-ബുധനാഴ്ച മെക്സിക്കോയുമായാണ് സൗദിയുടെ അടുത്ത മത്സരം.കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അർജന്റീന ഗോൾരഹിത രണ്ടു ഗോളിന് മെക്സിക്കോയെ പരാജയപ്പെടുത്തിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News