Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ജിസിസി ഗെയിംസിൽ ഖത്തർ നീന്തൽ താരത്തിന് റെക്കോർഡ് സ്വർണ നേട്ടം

May 21, 2022

May 21, 2022

ദോഹ : കുവൈത്തിൽ നടക്കുന്ന ജിസിസി ഗെയിംസിൽ ഖത്തർ കായികതാരങ്ങൾ മെഡൽവേട്ട തുടരുന്നതിനിടെ നീന്തൽ മത്സരത്തിൽ ഒരു സ്വർണം കൂടി. അക്വേറിയം കോംപ്ലക്‌സിൽ നടന്ന പുരുഷന്മാരുടെ 200 മീറ്റർ ബാക്ക്‌സ്‌ട്രോക്ക് ഫൈനലിൽ ഖത്തറിന്റെ യൂസഫ് ഹസനാണ് പുതിയ ജിസിസി റെക്കോർഡോടെ സ്വർണം നേടിയത്.

സൗദി അറേബ്യയുടെ അലി അലസ്സ വെള്ളി മെഡൽ നേടിയപ്പോൾ ഖത്തറിന്റെ അബ്ദല്ല എൽഗമ്രി മൂന്നാം സ്ഥാനത്തെത്തി.

അതേസമയം,ഇതിനകം രണ്ട് സ്വർണ്ണ മെഡലുകൾ നേടിയ അബ്ദുൾ അസീസ് അൽ ഒബൈദ്ലി തന്റെ വ്യക്തിഗത ശേഖരത്തിലേക്ക് ഒരു മെഡൽ കൂടി ചേർത്തു.20 കാരനായ അൽ ഒബൈദ്‌ലിക്ക് ഇത്തവണ വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.പുരുഷന്മാരുടെ 200 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്ക് ഫൈനലിൽ സ്വർണ ജേതാവായ കുവൈത്തിന്റെ റാഷെദ് അൽ തർമൂമിനു പിന്നിൽ രണ്ടാമതെത്തിയാണ് അൽ ഒബൈദ്‌ലി വെള്ളി നേടിയത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News