Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
പരസ്യമായി നമസ്കാരം നിർവഹിക്കാൻ അനുവദിക്കില്ല, വിദ്വേഷ പ്രസ്താവനയുമായി ഹരിയാന മുഖ്യമന്ത്രി

December 11, 2021

December 11, 2021

ഗുഡ്ഗാവ് : മുസ്‌ലിം മതവിശ്വാസികളുടെ ജുമുഅ നമസ്കാരം ഹിന്ദുത്വതീവ്രവാദികൾ തടയുന്ന വാർത്തകൾ നിരന്തരം പുറത്തുവരുന്നതിനിടെ, സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രംഗത്ത്. തുറന്ന സ്ഥലങ്ങളിൽ നിസ്കാരം നിർവഹിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, ഇത് അനുവദിക്കില്ലെന്നുമാണ് ബിജെപി അനുഭാവിയായ മുഖ്യമന്ത്രി പ്രസ്താവിച്ചത്. ചിലയിടങ്ങളിൽ നിസ്കാരത്തിന് നൽകിയിരുന്ന അനുമതി റദ്ദാക്കിയതായും ഖട്ടർ അറിയിച്ചു. 

ജുമുഅ നമസ്കാരം മുടക്കാനായി ആളുകൾ കൂട്ടംകൂടിയെത്തുന്നു എന്ന പരാതിയുമായി പ്രദേശത്തെ ഇസ്ലാം മതവിശ്വാസികൾ പോലീസിനെ സമീപിച്ചിട്ടുണ്ടെങ്കിലും, നടപടികൾ ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ പോലീസ് വേണ്ടത് ചെയ്യുമെന്നും, ആളുകൾ സ്വന്തം ഇടങ്ങളിൽ മാത്രം പ്രാർത്ഥനകൾ നടത്തണമെന്നും, പൊതു ഇടങ്ങളിൽ അത്തരം നടപടികൾ അനുവദിക്കില്ലെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്. വഖഫ് ഭൂമി അടക്കമുള്ള മുസ്‌ലിം ഉടമസ്ഥത ഭൂമികളിൽ നടന്ന കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് ഖട്ടർ കൂട്ടിച്ചേർത്തു.


Latest Related News