Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ ജീവനക്കാർക്ക് രാജ്യം വിടുന്നതിനുള്ള താൽക്കാലിക എക്സിറ്റ് പിൻവലിച്ചു

February 01, 2022

February 01, 2022

അൻവർ പാലേരി 

ദോഹ : ഹമദ് മെഡിക്കൽ കോർപറേഷനിലെ ജീവനക്കാർക്ക് രാജ്യംവിടുന്നതിന് ഏർപ്പെടുത്തിയ എക്സിറ്റ് നിബന്ധന പിൻവലിച്ചു.ഇതുപ്രകാരം എച്.എം.സിക്ക് കീഴിലെ ജീവനക്കാർക്ക് എക്സിറ്റ് പെർമിറ്റ് ഇല്ലാതെ തന്നെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയും.

കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ ജീവനക്കാരുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കിയിരുന്നു.പിന്നീട് ഇത് നീക്കം ചെയ്തിരുന്നെങ്കിലും രണ്ടു ദിവസം മുമ്പ് വീണ്ടും നിര്ബന്ധമാക്കിയിരുന്നു.ഇത്തുടർന്ന് നിരവധി യാത്രക്കാരെ എമിഗ്രെഷനിൽ നിന്ന് തിരിച്ചയതായി 'ന്യൂസ്‌റൂം' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.ഈ നിബന്ധനയാണ് പിൻവലിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News