Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹെൽത്ത് കാർഡുകൾ പുതുക്കാൻ ഓൺലൈൻ സേവനം ഉപയോഗിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  

August 15, 2020

August 15, 2020

ദോഹ : രാജ്യത്തെ സ്വദേശികളും താമസക്കാരും ഹെൽത്ത് കാർഡുകൾ പുതുക്കുന്നതിന് ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ഇതിനായി നേരിട്ടുവരുന്നത് ഒഴിവാക്കണമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ ആവശ്യപ്പെട്ടു. ഓൺലൈൻ ലിങ്കിൽ ആവശ്യമായ വിവരങ്ങൾ നൽകിയാണ് ഹെൽത്ത് കാർഡുകൾ പുതുക്കാൻ അപേക്ഷിക്കേണ്ടത്.ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഖത്തർ ഐഡി നമ്പർ നൽകിയാൽ മറ്റു നടപടികൾ പൂർത്തിയാക്കാം.എത്രവർഷത്തേക്കാണ് പുതുക്കേണ്ടത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ നൽകണം.പുതുക്കുന്നതിനുള്ള നിരക്ക് ഓൺലൈൻ ആയി തന്നെ അടക്കാവുന്നതാണ്.പണമടച്ചതിന്റെ രശീതി ഇ മെയിൽ ആയോ മൊബൈൽ നമ്പറിൽ എസ്.എം.എസ്സായോ ലഭിക്കും.

സ്വദേശികൾക്കും ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്കും നിരക്കുകളിൽ ഇളവുണ്ട്. എന്നാൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികളായ മുതിർന്നവർക്കും കുട്ടികൾക്കും ഒരു വർഷത്തേക്ക് 100 റിയാലാണ് ഹെൽത്ത് കാർഡ് പുതുക്കാനുള്ള നിരക്ക്. ഹെൽത്ത് കാർഡ് പുതുക്കുന്നതിനുള്ള ഓൺലൈൻ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക  


Latest Related News