Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്ന രോഗികളെ സഹായിക്കുന്ന സേവനം ആരംഭിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍

March 17, 2021

March 17, 2021

ദോഹ: ഖത്തറില്‍ അടുത്തിടെയായി കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്ന രോഗികളെ സഹായിക്കാനായുള്ള സേവനം ആരംഭിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ കമ്യൂണിക്കബിള്‍ ഡിസീസ് സെന്ററാണ് (സി.ഡി.സി) സെന്‍ട്രലൈസ്ഡ് ഹോം ഐസൊലേഷന്‍ സര്‍വ്വീസ് എന്ന സേവനം ആരംഭിച്ചത്. 

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായുള്‌ല സുപ്രധാനമായ മാര്‍ഗങ്ങളിലൊന്നാണ് രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതെന്ന് സി.ഡി.സി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്‌ലമണി പറഞ്ഞു. 

'12 മാസം മുമ്പ് കൊവിഡ് ആരംഭിച്ചത് മുതല്‍ രോഗികളെ അനുയോജ്യമായ അന്തരീക്ഷത്തില്‍ ഐസൊലേറ്റ് ചെയ്യാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിച്ചു. അടുത്തിടെയായി രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഐസൊലേഷനില്‍ കഴിയേണ്ടവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവ് ഉണ്ടാകുന്നു.' -ഡോ. മുന പറഞ്ഞു. 

ആരോഗ്യവകുപ്പ് കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച ഐസൊലേഷന് വേണ്ടിയുള്ള പ്രത്യേക സൗകര്യങ്ങള്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ പറ്റാത്ത രോഗികള്‍ക്ക് സഹായം നല്‍കുന്നു. മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള സൗകര്യങ്ങള്‍ ഉള്ളവര്‍ക്ക് വീടുകളില്‍ തന്നെ ഐസൊലേഷനില്‍ കഴിയാം. 

കൊവിഡ്-19 ആശുപത്രികള്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, സിദ്ര മെഡിസിന്‍, പീഡിയാട്രിക് എമര്‍ജന്‍സി സെന്ററുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിരവധി സ്ഥലങ്ങളില്‍ നിന്ന് സെന്‍ട്രലൈസ്ഡ് ഹോം ഐസൊലേഷന്‍ സര്‍വ്വീസിലേക്ക് കൊവിഡ് രോഗികളെ റഫര്‍ ചെയ്യുന്നു. ഹോം ഐസൊലേഷന്‍ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്. 

സെന്‍ട്രലൈസ്ഡ് ഹോം ഐസൊലേഷന്‍ സര്‍വ്വീസിലൂടെ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്ന രോഗികളെ മെഡിക്കല്‍ സംഘം ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിക്കുകയും ആരോഗ്യനില പരിശോധിക്കുകയും ആവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കുകയും ചെയ്യും. കൂടാതെ രോഗികള്‍ക്ക് 24 മണിക്കൂറും ഒരു ഡോക്ടറുമായി സംസാരിക്കാനുള്ള ഹോട്ട്‌ലൈനും (4025 1666) ലഭ്യമാണെന്നും ഡോ. മുന പറഞ്ഞു. 

ഹോം ഐസൊലേഷനില്‍ കഴിയുന്ന കൊവിഡ്-19 രോഗികള്‍ ആരോഗ്യമന്ത്രാലയം നല്‍കിയ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുകയും ഇഹ്തറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും വേണം. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News