Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹമദ് മെഡിക്കൽ കോർപറേഷനിൽ പാർക്കിങ് ഫീസ് ഈടാക്കും,ആദ്യ മൂന്നു മണിക്കൂർ സൗജന്യമാക്കും 

March 30, 2021

March 30, 2021

ദോഹ: ദോഹയിലെ ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റി കാമ്പസിൽ പുതിയ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തും.ഇതുപ്രകാരം,ഏപ്രിൽ 1 വ്യാഴാഴ്ച മുതൽ രോഗികൾക്കും സന്ദർശകർക്കും ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലെ എല്ലാ ആശുപത്രികളിലും സ്ഥാപനങ്ങളിലും മൂന്ന് മണിക്കൂർ സൗജന്യ പാർക്കിംഗ് ലഭ്യമാകും.

ആദ്യ മൂന്ന് മണിക്കൂറിന് ശേഷം, രോഗികൾക്കും സന്ദർശകർക്കും അടുത്ത ഒരു മണിക്കൂറിന് 15 ഖത്തർ റിയാൽ ഈടാക്കുകയും അതിനുശേഷം മണിക്കൂറിൽ 5 ഖത്തർ റിയാൽ ഈടാക്കുകയും ചെയ്യും. പ്രതിദിനം പരമാവധി നിരക്ക് 70 ഖത്തർ റിയാൽ ആണ്. കീമോതെറാപ്പി, ഡയാലിസിസ് എന്നിവയ്ക്ക് വിധേയരായ രോഗികൾക്ക് പ്രത്യേക ഇളവുകൾ നൽകും.

കോർപ്പറേഷൻ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെ നിലവാരം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ രോഗികൾക്കും സന്ദർശകർക്കും സുരക്ഷിതവും സൗകര്യപ്രദവുമായ പാർക്കിംഗ് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് എച്ച്എംസിയുടെ ചീഫ് ഹെൽത്ത് കെയർ ഫെസിലിറ്റീസ് ആക്ടിംഗ് ചീഫ് ഓഫ് ബിസിനസ് സർവീസസ് ഹമദ് അൽ ഖലീഫ പറഞ്ഞു.

  ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക      


Latest Related News