Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആശുപത്രികളിലെ സന്ദര്‍ശകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ വിശദീകരിച്ച് എച്ച്.എം.സി

February 16, 2021

February 16, 2021

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്.എം.സി) ആശുപത്രികളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കൊവിഡ്-19 കാരണം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഹമദ് ജനറല്‍ ആശുപത്രിയുടെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്‌ലമണി വിശദീകരിച്ചു. ഖത്തര്‍ ടി.വിയിയോടാണ് അദ്ദേഹം സന്ദര്‍ശകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ വിശദീകരിച്ചത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനു കീഴിലുള്ള എല്ലാ ആശുപത്രികളിലും ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സന്ദര്‍ശകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇങ്ങനെ: 

ഒരു സമയം ഒരു രോഗിയുടെ മുറിയില്‍ ഒരു സന്ദര്‍ശകനെയോ സന്ദര്‍ശകയെയോ മാത്രമേ അനുവദിക്കൂ. സന്ദര്‍ശനത്തിന് എത്തുന്നവര്‍ 15 മിനുറ്റില്‍ കൂടുതല്‍ രോഗിയുടെ മുറിയില്‍ ചെലവഴിക്കാന്‍ പാടില്ല. കൊവിഡ്-19 രോഗികളെ സന്ദര്‍ശിക്കാനോ അവര്‍ക്കൊപ്പം വരാനോ ആരെയും അനുവദിക്കില്ല. 

ഒരു രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകണമെങ്കില്‍ അയാള്‍ക്കൊപ്പം പോകുന്ന വ്യക്തി കൊവിഡ്-19 നെഗറ്റീവാണെന്ന പരിശോധനാ ഫലവും കൂടെ കരുതണം. അതുപോലെ രണ്ട് ദിവസം ആ വ്യക്തി കര്‍ശനമായി ക്വാറന്റൈനില്‍ കഴിയണം. ആശുപത്രിക്ക് പുറത്തുള്ളവരുമായി ഇയാള്‍ ഒരു കാരണവശാലും ഇടപഴകാന്‍ പാടില്ല. 

ഐ.സി.യു ബെഡ്ഡുകള്‍ ഉള്‍പ്പെടെ രോഗികള്‍ക്ക് ആവശ്യമായത്രയും ബെഡ്ഡുകള്‍ നിലവില്‍ ആശുപത്രികളില്‍ ലഭ്യമാണ്. ആവശ്യമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഇതിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും ഡോ. യൂസഫ് അല്‍ മസ്‌ലമണി വ്യക്തമാക്കി. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News