Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വക്രയിലെ ഹമദ് ആശുപത്രിയിൽ മഴവെള്ളം കയറിയെന്ന തരത്തിൽ വ്യാജ ദൃശ്യങ്ങൾ പ്രചരിക്കുന്നതായി അധികൃതർ

July 29, 2022

July 29, 2022

ദോഹ : കനത്ത മഴയെത്തുടർന്ന് അൽ വക്ര ആശുപത്രിക്കുള്ളിൽ വലിയ തോതിൽ ചോർച്ചയുണ്ടായതായി കാണിക്കുന്ന വീഡിയോ ദൃശ്യം ആധികാരികമല്ലെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) അറിയിച്ചു. ആശുപത്രിക്കുള്ളിൽ ഒരുതരത്തിലുള്ള ചോർച്ചയും കണ്ടെത്തിയിട്ടില്ലെന്നും മികച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുള്ളതെന്നും അധികൃതർ ട്വിറ്റർ അക്കൗണ്ടിൽ വ്യക്തമാക്കി.

സ്ഥാപനത്തിന്റെയും അതിന്റെ സൗകര്യങ്ങളുടെയും നിലവാരവും  അന്തസ്സും തകർക്കുന്ന തരത്തിൽ ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും എച്ച്എംസി അറിയിച്ചു.

കഴിഞ്ഞ ദിവസം രാവിലെ മുതൽ അനുഭവപ്പെട്ട കനത്ത മഴയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയതോതിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് വക്രയിലെ ഹമദ് ആശുപത്രിയിൽ വെള്ളം കയറുന്നതിന്റെ ദൃശ്യമെന്ന തരത്തിൽ വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.


Latest Related News