Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കൊവിഡ്-19 പ്രതിരോധ മുന്‍കരുതല്‍ നടപടിയായി എച്ച്.എം.സി സന്ദര്‍ശക നയത്തില്‍ മാറ്റം

February 10, 2021

February 10, 2021

ദോഹ: ഖത്തറില്‍ കൊവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്.എം.സി) സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏർപെടുത്തി. സന്ദര്‍ശകറീ അനുവദിക്കുന്ന കാര്യത്തിൽ സുപ്രധാനമായ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണെന്ന് എച്ച്.എം.സി അറിയിച്ചു.

2021 ഫെബ്രുവരി 11 വെള്ളിയാഴ്ച മുതല്‍ ഇനി പറയുന്ന ഇടങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല:

• കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍

• ഹസം മിബൈരീക്ക് ജനറല്‍ ഹോസ്പിറ്റല്‍

• ദി ക്യൂബന്‍ ഹോസ്പിറ്റല്‍

• മിസൈദ് ഹോസ്പിറ്റല്‍

• ഇനായ സ്‌പെഷ്യലൈസഡ് കെയര്‍ സെന്ററിന്റെ മുഴുവന്‍ കേന്ദ്രങ്ങളും

എച്ച്.എം.സിയുടെ മറ്റെല്ലാ കേന്ദ്രങ്ങളിലും ഉച്ചയ്ക്ക് 12 നും രാത്രി എട്ടിനും ഇടയില്‍ മാത്രമേ സന്ദര്‍ശകരെ അനുവദിക്കൂ. ഒരു സന്ദര്‍കന് അനുവദിക്കുന്ന സമയം പരമാവധി 15 മിനുറ്റാണ്.

സന്ദര്‍ശകര്‍ എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കൂടാതെ എഹ്തറാസ് ആപ്ലിക്കേഷന്‍ കാണിക്കുകയും ശരീരതാപനില പരിശോധിക്കുകയും വേണം.

ഞങ്ങളുടെ രോഗികളുടെയും സന്ദര്‍ശകരുടെയും സുരക്ഷയ്ക്കായാണ് ഈ മാറ്റങ്ങള്‍ വരുത്തിയത്. ഇത് നിങ്ങള്‍ മനസിലാക്കുന്നതിനും സഹകരിക്കുന്നതിനും നന്ദി.' -എച്ച്.എം.സി പ്രസ്താവനയില്‍ പറഞ്ഞു.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News