Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ജനങ്ങൾ ജാഗ്രത പാലിച്ചില്ലെങ്കിൽ കൊവിഡിന്റെ രണ്ടാം വ്യാപനമുണ്ടാവുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ

August 16, 2020

August 16, 2020

ദോഹ : ജനങ്ങൾ കൃത്യമായ മുൻകരുതൽ നടപടികൾ പാലിച്ചില്ലെങ്കിൽ രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിന് സാധ്യതയുണ്ടെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകി.മറ്റ് രാജ്യങ്ങളില്‍ കൊവിഡിന്റെ രണ്ടാംഘട്ടം സംഭവിക്കുന്നതിന്റെ സൂചനകള്‍ ലഭിക്കുന്നുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്നും എച്ച്.എം.സി മുന്നറിയിപ്പു നല്‍കി.
കോവിഡിനെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന ഘട്ടത്തിൽ രോഗത്തെ പ്രതിരോധിക്കാനാവശ്യമായ മുൻ കരുതൽ സ്വീകരിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും എച്.എം.സി അധികൃതർ ഓർമിപ്പിച്ചു.സമൂഹമാധ്യമങ്ങൾ വഴി നടത്തുന്ന കോവിഡ് പ്രതിരോധ കാമ്പയിനിലാണ് ആരോഗ്യ വിദഗ്ധർ ഇക്കാര്യം വ്യക്തമാക്കിയത്.കൂട്ടായ പ്രവർത്തനങ്ങളിലൂടെ രോഗവ്യാപനം ഒരു പരിധിവരെ പിടിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ട്.എന്നാൽ പൊതുജനങ്ങളുടെ ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തം വർധിച്ചിരിക്കുകയാണെന്നും രണ്ടാം ഘട്ട വ്യാപനം തടഞ്ഞു നിർത്താൻ കൂടുതൽ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ടെന്നും ഹമദ് ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഡയറക്റ്റർ ഡോ.യുസുഫ് അൽ മസ്ലമാനി വ്യക്തമാക്കി.  സുഹൃത്തുക്കൾ ഒത്തുകൂടുമ്പോഴും ജോലി സ്ഥലങ്ങളിലും സാമൂഹ്യ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അത്യാവശ്യഘട്ടങ്ങളിലല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. പുറത്തിറങ്ങുന്ന സന്ദർഭങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

നിലവില്‍ കൊവിഡിനു ഫലപ്രദമായ ചികിത്സയൊന്നും ഇല്ലെന്നും കൊവിഡ് വാക്‌സിന്‍ ഭാവിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എച്ച്.എം.സിയിലെ വിദഗ്ധര്‍ പറഞ്ഞു. അതിനാല്‍ രോഗം തടയാന്‍ എല്ലാവരും സുരക്ഷാ നടപടികള്‍ പാലിക്കുകയും വൈറസ് ബാധയേറ്റാല്‍ വീട്ടില്‍ തന്നെ തുടരുകയും വേണമെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News