Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് പ്രതിരോധം,ഹമദ് മെഡിക്കൽ കോർപറേഷന് എലൈറ്റ് ഹോസ്പിറ്റൽ പുരസ്‌കാരം

November 16, 2020

November 16, 2020

ദോഹ: അറബ് ഹോസ്പിറ്റല്‍സ് ഫെഡറേഷന്‍ ഗോള്‍ഡ് ഇനിഷ്യേറ്റീവിന്റെ ഭാഗമായുള്ള എലൈറ്റ് ഹോസ്പിറ്റല്‍ പുരസ്‌കാരം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് (എച്ച്.എം.സി) ലഭിച്ചു. കൊവിഡ്-19 മഹാമാരിക്കെതിരെ സ്വീകരിച്ച സമഗ്രമായ നടപടികളാണ് എച്ച്.എം.സിയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

അഞ്ച് വിഭാഗങ്ങളിലെ എച്ച്.എം.സിയുടെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. ജീവനക്കാരുടെയും സന്ദര്‍ശകരുടെയും രോഗികളുടെയും സുരക്ഷ, ബോധവല്‍ക്കരണം, ഗവേഷണവും വികസനവും, നേതൃത്വവും ഭരണവും, സര്‍ക്കാറിന്റെ റെഗുലേറ്ററി ജീവനക്കാര്‍ എന്നീ അഞ്ച് വിഭാഗങ്ങളിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

എലൈറ്റ് ഹോസ്പിറ്റല്‍ പുരസ്‌കാരം സ്വീകരിക്കുന്നത് ഖത്തറിന്റെ കൊവിഡ്-19 പ്രതിരോധത്തില്‍ തങ്ങള്‍ നല്‍കിയ സംഭാവനയ്ക്കുള്ള മികച്ച അംഗീകാരമാണ് എന്ന് എച്ച്.എം.സിയുടെ ചീഫ് ഓഫ് ടേര്‍ഷ്യറി ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് അലി അല്‍ ജനാഹി പറഞ്ഞു.

കൊവിഡ്-19 വെല്ലുവിളിയെ നേരിടാനുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ പരിശ്രമങ്ങളെ ഉയര്‍ത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയുള്ള സുപ്രധാനമായ പദ്ധതിയാണ് അറബ് ഹോസ്പിറ്റല്‍സ് ഫെഡറേഷന്‍ ഗോള്‍ഡ് ഇനിഷ്യേറ്റീവ്. ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയവും പ്രാഥമികാരോഗ്യ സംരക്ഷണ കോര്‍പ്പറേഷനുമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കൊപ്പമാണ് എച്ച്.എം.സി പ്രവര്‍ത്തിച്ചതെന്നും കൊവിഡ്-19 ബാധിച്ച എല്ലാവര്‍ക്കും വേഗത്തിലുള്ള ഫലപ്രദമായ പരിചരണം ലഭിക്കുന്നുവെന്ന് തങ്ങള്‍ ഉറപ്പാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'കൊവിഡ്-19 നേരിടാനുള്ള ഞങ്ങളുടെ സമഗ്രമായ തന്ത്രം വൈറസ് വ്യാപനത്തെ തടയുന്നതില്‍ വിജയിച്ചു. അതുകൊണ്ടാണ് ലോകത്തെ ഏറ്റവും കുറഞ്ഞ കൊവിഡ്-19 മരണനിരക്ക് ഖത്തറില്‍ കാണുന്നത്.' -അലി അല്‍ ജനാഹി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News