Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പുകവലി കാരണം ഉണ്ടാകുന്ന ക്യാന്‍സര്‍: മുന്നറിയിപ്പുമായി എച്ച്.എം.സി ടുബാക്കോ കണ്‍ട്രോള്‍ സെന്റര്‍

February 08, 2021

February 08, 2021

ദോഹ: പുകവലി കാരണം ഉണ്ടാകുന്ന ക്യാന്‍സറിനെ കുറിച്ച് മുന്നറിയിപ്പുമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്.എം.സി) ടുബാക്കോ കണ്‍ട്രോള്‍ സെന്റര്‍ (പുകയില നിയന്ത്രണ കേന്ദ്രം). ലോക ക്യാന്‍സര്‍ ദിനത്തോട് അനുബന്ധിച്ചാണ് ടുബാക്കോ കണ്‍ട്രോള്‍ സെന്റര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. 

പുകവലി പലതരം ക്യാന്‍സറുകള്‍ക്ക് കാരണമാകുന്നുവെന്ന് സെന്ററിന്റെ മേധാവി ഡോ. അഹമ്മദ് അല്‍ മുല്ല പറഞ്ഞു. ക്യാന്‍സര്‍ കൂടാതെ വേറെയും ചെറു രോഗങ്ങള്‍ക്ക് പുകവലി കാരണമാകുന്നു. പുകവലിക്കുന്നവര്‍ക്ക് സമീപം നില്‍ക്കുന്ന പുകവലിക്കാത്ത ആളുകള്‍ക്കും ( നെഗറ്റീവ് സ്‌മോക്കേഴ്‌സ്) ക്യാന്‍സര്‍ ബാധിച്ചേക്കാം. ഗര്‍ഭിണികളായ സ്ത്രീകള്‍ പുകവലിച്ചാല്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനിതക വൈകല്യനോ രക്താര്‍ബുദമോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി. 

പുകവലിക്കുന്നവരില്‍ ശ്വാസകോശം, തൊണ്ട, വായ, അന്നനാളം, വൃക്ക, സെര്‍വിക്കല്‍, മൂത്രസഞ്ചി, പ്രോസ്‌റ്റേറ്റ് എന്നിവിടങ്ങളിലെ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. കൂടാതെ കരള്‍, ആമാശയം, പാന്‍ക്രിയാസ്, വന്‍കുടല്‍ എന്നിവിടങ്ങളിലെ ക്യാന്‍സറിനും പുകവലി കാരണമാകുമെന്ന് ഡോ. അഹമ്മദ് അല്‍ മുല്ല പറഞ്ഞു. 


എച്ച്.എം.സി ടുബാക്കോ കണ്‍ട്രോള്‍ സെന്റർ

പുകയിലയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളാണ് ക്യാന്‍സര്‍ ഉണ്ടാക്കുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു. 

'ശരീരകോശങ്ങളുടെ ജനിതകഘടനയില്‍ പലതരത്തില്‍ തകരാറ് വരുത്താന്‍ കഴിയുന്ന അറുപതിലധികം രാസവസ്തുക്കള്‍ പുകയിലയില്‍ ഉണ്ട്. ഇവ മനുഷ്യരില്‍ ക്യാന്‍സര്‍ ഉണ്ടാക്കും. ഇത്തരം പ്രശ്‌നങ്ങളെ തടയാന്‍ നമ്മുടെ കോശങ്ങള്‍ പരമാവധി ശ്രമിക്കും. പക്ഷേ ഒടുവില്‍ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കോശങ്ങള്‍ എത്തും. അങ്ങനെ അത് ക്യാന്‍സറായി മാറും. മാത്രമല്ല, പുകയില ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുന്നു. ഇത് പലതരം ക്യാന്‍സറുകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.' -അദ്ദേഹം പറഞ്ഞു. 

പുകവലി ഉപേക്ഷിക്കുന്നവര്‍ക്ക് ഈ ദുശ്ശീലം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മിക്കതും ഇല്ലാതാക്കാനും ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാനും കഴിയുമെന്ന് എച്ച്.എം.സി ടുബാക്കോ കണ്‍ട്രോള്‍ സെന്ററിലെ സ്‌മോക്കിങ് സീസേഷന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ജമാല്‍ അബ്ദുല്ല പറഞ്ഞു. പുകവലി ഉപേക്ഷിക്കാനുള്ള തീരുമാനം നീട്ടിവയ്ക്കരുതെന്ന് പുകവലിക്കുന്നവരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പുകവലി ഉടനടി അവസാനിപ്പിക്കണം എന്ന് പറയുന്നതിന്റെ പ്രാധാന്യം വൈകി മനസിലാക്കുന്നവര്‍ പിന്നീട് പശ്ചാത്തപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

എച്ച്.എം.സി ടുബാക്കോ കണ്‍ട്രോള്‍ സെന്ററിന്റെ സഹായത്തോടെ നിരവധി പേര്‍ പുകവലി എന്ന ദുശ്ശീലത്തെ എന്നെന്നേക്കുമായി ഉപേക്ഷിച്ചിട്ടുണ്ട്. മികച്ച പരിചരണങ്ങളും നൂതനമായ മരുന്നുകളും നല്‍കിയാണ് ഇവിടെ ആളുകളെ പുകവലിയില്‍ നിന്ന് മുക്തരാക്കുന്നത്. 

എച്ച്.എം.സി ടുബാക്കോ കണ്‍ട്രോള്‍ സെന്ററിന്റെ സേവനം പുകവലി ശീലമാക്കിയവര്‍ എല്ലാവരും പ്രയോജനപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട എന്ത് സഹായത്തിനും 40254981 അല്ലെങ്കില്‍ 50800959 എന്നീ നമ്പറുകളില്‍ ഖത്തറിലുള്ളവര്‍ക്ക് വിളിക്കാവുന്നതാണ്. 


ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News