Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എച്ച്.എം.സി-ഖത്തര്‍ പോസ്റ്റ് ധാരണ,വീട്ടുപടിക്കലെത്തും ചികിത്സാ സാമഗ്രികള്‍

September 26, 2019

September 26, 2019

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനും ഖത്തര്‍ പോസ്റ്റും ചേര്‍ന്ന് മെഡിക്കല്‍ ഡെലിവറി സര്‍വീസ് ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എച്ച്.എം.സിയും ഖത്തര്‍ പോസ്റ്റും തമ്മില്‍ ധാരണയായി.

എച്ച്.എം.സിയുടെ ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസിനു കീഴില്‍ ചികിത്സ തേടുന്ന 2,000ത്തോളം രോഗികള്‍ക്കാണു പുതിയ സംവിധാനം ഏറെ ഉപകാരപ്പെടുക. കയ്യുറകൾ, ബാന്‍ഡേജുകള്‍, മരുന്ന്, ഡ്രസിങ് സാമഗ്രികൾ,മറ്റ് രോഗപ്രതിരോധ സാമഗ്രികൾ എന്നിവ ഇനി മുതല്‍ ഖത്തര്‍ പോസ്റ്റ് വഴി വീട്ടുപടിക്കലെത്തും. ഇത്തരം വസ്തുക്കള്‍ക്കായി ഇനി രോഗികളോ അവരുടെ ബന്ധുക്കളോ എച്ച്.എം.സിയില്‍ നേരിട്ടെത്തുന്നതിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നതാണ് പുതിയ സഹകരണത്തിന്റെ പ്രധാന പ്രയോജനമെന്ന് എച്ച്.എം.സി ക്വാളിറ്റി ഡെപ്യൂട്ടി ചീഫ് നാസര്‍ അല്‍നഈമി പറഞ്ഞു.

രോഗികള്‍ക്കു ഗുണകരമാകുന്ന പുതിയ സംരംഭങ്ങളും മാറ്റങ്ങളും കൊണ്ടുവരാന്‍ എച്ച്.എം.സി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് നഈമി കൂട്ടിച്ചേര്‍ത്തു. നിരവധി പ്രീമിയം സര്‍വീസുകള്‍ രോഗികള്‍ക്കു നേരിട്ട് വീട്ടുപടിക്കല്‍ ലഭ്യമാക്കുന്ന തരത്തില്‍ ഈ വര്‍ഷം ആദ്യത്തില്‍ എച്ച്.എം.സിയും ഖത്തര്‍ പോസ്റ്റും തമ്മിൽ കരാറില്‍ ഒപ്പുവച്ചിരുന്നു.


Latest Related News